കളഞ്ഞുകിട്ടിയ നാലര പവൻ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി; പൂനൂർ സ്വദേശി അഭിലാഷ് മാതൃകയായിരുന്നു

​ബാലുശ്ശേരി: നന്മണ്ടയിൽ നിന്ന് കളഞ്ഞുകിട്ടിയ നാലര പവനോളം തൂക്കം വരുന്ന സ്വർണമാല പോലീസിൽ ഏൽപ്പിച്ച് ഉടമയ്ക്ക് തിരികെ നൽകി പൂനൂർ സ്വദേശി അഭിലാഷ് മാധവ് മാതൃകയായി.​വഴിയിൽ നിന്ന് ലഭിച്ച മാല അഭിലാഷ് ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരെ…


​ബാലുശ്ശേരി: നന്മണ്ടയിൽ നിന്ന് കളഞ്ഞുകിട്ടിയ നാലര പവനോളം തൂക്കം വരുന്ന സ്വർണമാല പോലീസിൽ ഏൽപ്പിച്ച് ഉടമയ്ക്ക് തിരികെ നൽകി പൂനൂർ സ്വദേശി അഭിലാഷ് മാധവ് മാതൃകയായി.​വഴിയിൽ നിന്ന് ലഭിച്ച മാല അഭിലാഷ് ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ മാലയുടെ യഥാർത്ഥ ഉടമയെ കണ്ടെത്തി ആഭരണം തിരികെ കൈമാറി.​കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാജേന്ദ്രൻ ചെട്ടിയാൻകണ്ടിയും അഭിലാഷിനൊപ്പം പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള ആഭരണം കൃത്യമായി അധികൃതരെ ഏൽപ്പിച്ച അഭിലാഷിന്റെ ഈ സത്യസന്ധമായ പ്രവൃത്തിയെ നാട്ടുകാരും പോലീസും അഭിനന്ദിച്ചു.

Comments (0)