യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം, നിയന്ത്രണം വിട്ട ലോറി മീഡിയനിലിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം
Accident Lorry Accident കൊച്ചി: ( www. ) ചരക്കുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ടെയ്‌നർ ലോറി ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി മീഡിയനിലിടിച്ചാണ് നിന്നത്. ചാലക്കുടി കാരപ്പാടം പാപ്പാത്ത് വീട്ടിൽ വേലപ്പന്റെ…
Accident Lorry Accident
കൊച്ചി: ( www. ) ചരക്കുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ടെയ്‌നർ ലോറി ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി മീഡിയനിലിടിച്ചാണ് നിന്നത്.
ചാലക്കുടി കാരപ്പാടം പാപ്പാത്ത് വീട്ടിൽ വേലപ്പന്റെ മകൻ പ്രഹ്ലാദൻ (55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.30ഓടെ ദേശീയപാതയിൽ ആലുവ പുളിഞ്ചോട്ടിയിലായിരുന്നു അപകടം നടന്നത്.
ലോറി മീഡിയനിൽ ഇടിച്ചതിന് പിന്നാലെ നാട്ടുകാർ ഓടിയെത്തി പ്രഹ്ലാദനെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകട സമയം ലോറിയിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ആലുവയിൽ ചരക്ക് ഇറക്കിയ ശേഷം എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അജിതയാണ് ഭാര്യ. മകൾ: പ്രീത. മരുമകൻ: സനീഷ്.
English Summary:
Container lorry driver Prahladan, 55, from Karappadam in Chalakudy, died after reportedly suffering a physical ailment while driving on the national highway at Pulinchode, Aluva. The accident occurred around 7:30 a.m. on Saturday while he was travelling to Ernakulam after unloading goods in Aluva. The lorry lost control and hit the median. Locals rushed Prahladan to Aluva District Hospital, but he had died. No one else was inside the lorry. His wife is Ajitha, daughter is Preetha, and son-in-law is Saneesh.
Accident Lorry Accident
Comments (0)