ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുകയറി രണ്ട് പേർക്ക് ദാരുണാന്ത്യം

തൃശൂർ: ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. റോഡരികിലെ കടയിൽ ചായ കുടിക്കാനായി നിൽക്കുമ്പോഴായിരുന്നു…


തൃശൂർ: ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. റോഡരികിലെ കടയിൽ ചായ കുടിക്കാനായി നിൽക്കുമ്പോഴായിരുന്നു ഇരുവർക്കും നേരെ വാഹനം പാഞ്ഞുകയറിയത്.കടയ്ക്ക് മുന്നിൽ നിൽക്കവെ അപകടംപെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് യാത്രയ്ക്കിടെ വാഹനം നിർത്തി ചായ കുടിക്കാനായി കടയിലേക്ക് എത്തിയതായിരുന്നു. കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴിയിലാണ് ഇവിടെ നിർത്തിയത്. ഇതിനിടെ പാലക്കാട് ഭാഗത്തുനിന്ന് വന്ന മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും മേലേക്ക് പാഞ്ഞുകയറുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലഅപകടത്തിൽ ലോറിക്കടിയിൽ കുടുങ്ങിയ ഇരുവരെയും പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹങ്ങൾ തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)