ഖബർ കുഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ഇരിട്ടി: ഖബർ കുഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. വള്ളിത്തോട് മൂന്നാംകുറ്റി സ്വദേശിയും കേളകത്തെ ലേഡി ഹട്ട് വസ്ത്രവ്യാപാര സ്ഥാപന ഉടമയുമായ മാച്ചേരി മൺസൂർ (45) ആണ് മരിച്ചത്. വള്ളിത്തോട് ജുമാ മസ്ജിദിൽ വെച്ചായിരുന്നു സംഭവം.കഴിഞ്ഞദിവസം…
ഇരിട്ടി: ഖബർ കുഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. വള്ളിത്തോട് മൂന്നാംകുറ്റി സ്വദേശിയും കേളകത്തെ ലേഡി ഹട്ട് വസ്ത്രവ്യാപാര സ്ഥാപന ഉടമയുമായ മാച്ചേരി മൺസൂർ (45) ആണ് മരിച്ചത്. വള്ളിത്തോട് ജുമാ മസ്ജിദിൽ വെച്ചായിരുന്നു സംഭവം.കഴിഞ്ഞദിവസം അന്തരിച്ച വള്ളിത്തോട് സ്വദേശി മുഹമ്മദലിയുടെ സംസ്‌കാര ചടങ്ങുകൾക്കായി രാവിലെ 11-ഓടെ സുഹൃത്തുക്കൾക്കൊപ്പം ഖബർ കുഴിക്കുന്നതിനിടെ മൺസൂറിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ സുഹൃത്തുക്കൾ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ മാച്ചേരി മുഹമ്മദിന്റെയും ഹഫ്‌സത്തിന്റെയും മകനാണ്. ഭാര്യ: സൗദ (ആറളം) മക്കൾ:സിയാൻ, സിയ.
Comments (0)