മാസപ്പടി കേസ്; 'തനിക്ക് ഒന്നും ഭയപ്പെടാനില്ല, ജീവിതത്തിൽ കണ്ടിട്ടില്ലാത്തവരെ വെച്ച് പോലും കഥ മെനഞ്ഞു'; ഇഡി അന്വേഷണത്തിൽ പി.എ. മുഹമ്മദ് റിയാസ്

Payment Case Riyas Report Vijayan Government തിരുവനന്തപുരം: ( മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊരുങ്ങുന്ന സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി.…


Payment Case Riyas Report Vijayan Government

തിരുവനന്തപുരം: ( മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊരുങ്ങുന്ന സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി.

അന്വേഷണം സംബന്ധിച്ച് ടിവിയിലൂടെ കണ്ടിട്ടുള്ള വിവരം മാത്രമേ ഇപ്പോൾ അറിയൂ എന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. താൻ ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും, അതിനാൽ നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ സാധിക്കുമെന്നും റിയാസ് കൂട്ടിച്ചേർത്തു. രാഷ്ട്രീയപരമായ കാര്യങ്ങൾ പാർട്ടി സെക്രട്ടറി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ പലയിടങ്ങളിലും ഇഡി അന്വേഷണത്തെയും മൊഴിയെടുക്കുന്ന രീതികളെയും ബിജെപി ഇതര രാഷ്ട്രീയ പാർട്ടികൾ ശക്തമായി എതിർത്തിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ഇതിൽ മുൻപന്തിയിൽ നിന്ന രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ, അതേ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ ഇഡി റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തത് സ്വാഭാവികമായും സമൂഹം ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കർണാടകയിൽ മന്ത്രിയുടെ വസതിയിൽ നടന്ന റെയ്ഡിനെ കോൺഗ്രസ് അതിശക്തമായി എതിർത്തിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് വ്യാജ വാർത്തകൾ പ്രചരിച്ചിട്ടുണ്ടെന്നും അതിനെയെല്ലാം നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

തനിക്ക് ഒന്നും ഭയപ്പെടാനില്ലെന്നും കേസിന്റെ മറ്റു വശങ്ങളിലേക്ക് താൻ കടക്കുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇതിൽ കോൺഗ്രസിന്റെ നിലപാട് എന്താണെന്ന് വ്യക്തമാണെന്നും കൂട്ടിച്ചേർത്തു. നിയമപരമായ വശങ്ങൾ നിയമ വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും.

ഏതൊക്കെ തരത്തിൽ എന്തൊക്കെ നീക്കം നടത്തിയാലും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് റിയാസ് ആവർത്തിച്ചു. ആളുകളെ ഭയപ്പെടുത്തിയും മറ്റു പല നിലയിലുമാണ് ഇഡി മൊഴിയെടുത്തതെന്നും, ഇത് അവർ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. പല കാര്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ടെന്നും, ജീവിതത്തിൽ താൻ കണ്ടിട്ടില്ലാത്തവരെ വെച്ച് വരെ കഥ മെനഞ്ഞിട്ടുണ്ടെന്നും പി.എ. മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

English Summary:

P A Mohammed Riyas MLA reacted to reports that government is preparing investigation based on ED letter in monthly payment case. Riyas said he only knows what he saw on TV, he has done no wrong and will proceed with confidence, legal aspects will be decided after consulting experts. He pointed out Congress itself has strongly opposed ED investigations and methods in other places including raid at minister's residence in Karnataka, so Congress-led state government's decision to order probe based on ED report will be discussed. He said many fake news circulated and will be faced legally, and alleged ED took statements by intimidating people and fabricated stories using people he never met.

Payment Case Riyas Report Vijayan Government

Comments (0)