ഭൂമിയുടെ രേഖകൾ കിട്ടിയില്ല...! കൈയിൽ പെട്രോളും കുരുക്കുമായി മൊബൈൽ ടവറിൽ കയറി വയോധികന്റെ ആത്മഹത്യാ ഭീഷണി

Threat Tower .K. Mohandas Police കാസർകോട്: ( കൈയിൽ പെട്രോളും തലയ്ക്കു മീതെ തൂങ്ങിമരിക്കാൻ പാകത്തിൽ കുരുക്കുമായി മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ വയോധികനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. കാസർകോട് സ്വദേശിയായ പി.കെ.…


Threat Tower .K. Mohandas Police

കാസർകോട്: ( കൈയിൽ പെട്രോളും തലയ്ക്കു മീതെ തൂങ്ങിമരിക്കാൻ പാകത്തിൽ കുരുക്കുമായി മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ വയോധികനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. കാസർകോട് സ്വദേശിയായ പി.കെ. മോഹൻദാസിനെയാണ് (70) കാസർകോട് അഗ്നിശമന സേന സുരക്ഷിതമായി താഴെ ഇറക്കിയത്.

അധികാരികളിൽ നിന്നും കൈവശ ഭൂമിയുടെ രേഖകൾ ലഭ്യമാകാത്തതിനെ തുടർന്ന് കഴിഞ്ഞ 27 വർഷമായി ഓഫീസുകൾ കയറിയിറങ്ങി മടുത്തുവെന്ന് ആരോപിച്ചാണ് മോഹൻദാസ് ആത്മഹത്യാ ഭീഷണിയുമായി മൊബൈൽ ടവറിൽ കയറിയത്. വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ ഡോ. ഹർഷയുടെ നേതൃത്വത്തിൽ മോഹൻദാസിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഇയാൾ ഇറങ്ങാൻ കൂട്ടാക്കിയില്ല.

തുടർന്ന് ഇയാളുടെ ശ്രദ്ധ തിരിക്കുന്നതിനായി, പരാതി പ്രിന്റ് ചെയ്തു വിതരണം ചെയ്ത പേപ്പറിലെ മൊബൈൽ നമ്പർ കണ്ടെത്തി മോഹൻദാസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. മോഹൻദാസിന്റെ ശ്രദ്ധ തിരിഞ്ഞ സെക്കൻഡുകൾക്കുള്ളിൽ സ്റ്റേഷൻ ഓഫീസറുടെ നിർദ്ദേശപ്രകാരം എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തി സേനാംഗങ്ങളായ ജിജോ ജെ.ബി., ശ്രീ. അതുൽ രവി, ഇ. പ്രസീദ്, പ്രണവ് എന്നിവർ ടവറിൽ കയറി മോഹൻദാസിനെ സുരക്ഷിതമായി കീഴ്പ്പെടുത്തി.

ഉടൻതന്നെ സീനിയർ ഓഫീസർ എച്ച്. ഉമേശൻ സുരക്ഷാ ഉപകരണങ്ങളുമായി ടവറിന്റെ മുകളിൽ കയറി മോഹൻദാസിനെ സുരക്ഷിതനായി താഴെ ഇറക്കുകയായിരുന്നു. മോഹൻദാസിന് മറ്റ് ശാരീരിക അവശതകൾ ഒന്നുംതന്നെയില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം അദ്ദേഹത്തെ ബദിയടുക്ക പോലീസിന് കൈമാറി. ഭൂമി രേഖകൾ വൈകുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികളും വിഷയത്തിലുള്ള മറ്റ് അന്വേഷണങ്ങളും പോലീസിന്റെ നേതൃത്വത്തിൽ തുടർന്ന് നടക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

English Summary:

A 70-year-old man named P.K. Mohandas threatened suicide by climbing a mobile tower in Kasaragod with petrol and a noose, protesting against the delay in obtaining land records for 27 years. The Kasaragod Fire and Rescue team, led by Station Officer Dr. Harsha and senior officers, successfully and safely rescued him after a tactical distraction and handed him over to the Badiadka Police.


Threat Tower .K. Mohandas Police

Comments (0)