മരത്തിൽ കൈ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കൊയിലാണ്ടി: മരം മുറിക്കുന്നതിനിടെ 20 അടി ഉയരത്തിൽ മരക്കൊമ്പുകൾക്കിടയിൽ കൈ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. അത്തോളി കൊളക്കാട് സ്വദേശി മുഹമ്മദിനെയാണ് (55) രക്ഷപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ…

കൊയിലാണ്ടി: മരം മുറിക്കുന്നതിനിടെ 20 അടി ഉയരത്തിൽ മരക്കൊമ്പുകൾക്കിടയിൽ കൈ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. അത്തോളി കൊളക്കാട് സ്വദേശി മുഹമ്മദിനെയാണ് (55) രക്ഷപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ കൊളക്കാട് കുളങ്ങരക്കണ്ടി ആയിഷയുടെ പറമ്പിലായിരുന്നു അപകടം.മുറിച്ചിട്ട വലിയ കൊമ്പിനും മരത്തിനുമിടയിൽ മുഹമ്മദിന്റെ കൈ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് കൊയിലാണ്ടി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ഫയർ ഓഫീസർമാരായ ജിനീഷ് കുമാർ, ഇർഷാദ് ടി.കെ എന്നിവർ ഏണി ഉപയോഗിച്ച് മുകളിൽ കയറി ചെയിൻ സോ കൊണ്ട് കൊമ്പ് മുറിച്ചുമാറ്റിയാണ് ഇയാളെ സുരക്ഷിതമായി താഴെയിറക്കിയത്.

സേനാംഗങ്ങളായ രതീഷ്, ലിനീഷ്, രജീഷ്, നവീൻ കുമാർ, ഹോം ഗാർഡുമാരായ രാജേഷ്, ബാലൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

The post മരത്തിൽ കൈ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി appeared first on.

Comments (0)