കൊയിലാണ്ടി കന്നൂരിൽ വർക്ക് ഷോപ്പിൽ തീപിടിത്തം; വാഹനം കത്തി നശിച്ചു
കൊയിലാണ്ടി: കന്നൂരിൽ വർക്ക് ഷോപ്പിൽ തീപിടിത്തം. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്ന വർക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ മാരുതി എക്കോ വാൻ കത്തി നശിച്ചു. വാഹനത്തിന്റെ പണി നടക്കുന്നതിനിടെയാണ്…
കൊയിലാണ്ടി: കന്നൂരിൽ വർക്ക് ഷോപ്പിൽ തീപിടിത്തം. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്ന വർക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.
സംഭവത്തിൽ മാരുതി എക്കോ വാൻ കത്തി നശിച്ചു. വാഹനത്തിന്റെ പണി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. കൂടാതെ വർക്ക് ഷോപ്പിൽ ഉണ്ടായിരുന്ന സാധന സാമഗ്രികളും കത്തി നശിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
കൊയിലാണ്ടിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.
Comments (0)