കൊയിലാണ്ടി പൂക്കാട് വന്ദേ ഭാരത് തട്ടി യുവാവ് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിക്ക് സമീപം പൂക്കാട്ടിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു. കാപ്പാട് മുക്കാടി വളപ്പിൽ അഭിമന്യു (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.പൂക്കാട് വെച്ച് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടിയാണ്…
കൊയിലാണ്ടി: കൊയിലാണ്ടിക്ക് സമീപം പൂക്കാട്ടിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു. കാപ്പാട് മുക്കാടി വളപ്പിൽ അഭിമന്യു (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.പൂക്കാട് വെച്ച് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടം നടന്നത്. സംഭവസ്ഥലത്തു വെച്ചു തന്നെ അഭിമന്യു മരണപ്പെട്ടിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും സംസ്കരിക്കുകയും ചെയ്തു.പിതാവ്: രാജൻ. മാതാവ്: പ്രിയാ നാഥ്. സഹോദരൻ: പ്രയാഗ്.
Comments (0)