ഞായര്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും, അനുമതി നല്‍കി ആര്‍ബിഐ

ന്യൂഡല്‍ഹി: അടുത്ത ഞായറാഴ്ച (27.09.2026) രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. 28-ാം തീയതി മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഞായറാഴ്ച ബാങ്കുകൾ…

ന്യൂഡല്‍ഹി: അടുത്ത ഞായറാഴ്ച (27.09.2026) രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. 28-ാം തീയതി മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഞായറാഴ്ച ബാങ്കുകൾ തുറന്നുപ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് അനുമതി നൽകി.

സെപ്തംബര്‍ 27 ന് ബാങ്ക് ശാഖകൾ, ഓഫീസുകൾ, എടിഎം ശാഖകൾ, കറൻസി ചെസ്റ്റുകൾ എന്നിവയുടെ പ്രവർത്തനത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നൽകി.

സെപ്തംബര്‍ 28 മുതൽ 30 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതിനു തൊട്ടുമുൻപുള്ള രണ്ടുദിവസങ്ങൾ നാലാം ശനിയാഴ്ചയും ഞായറാഴ്ചയും ആയതിനാൽ ഫലത്തിൽ, അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് ഞായറാഴ്ച ബാങ്കുകൾ തുന്ന് പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് (യുഎഫ്ബിയു) പണിമുടക്കിന് ആഹ്വാനംചെയ്തത്. അതേസമയം പണിമുടക്ക് മാറ്റിവയ്ക്കാൻ സർക്കാരും ബാങ്ക് മാനേജ്‌മെന്റുകളും യൂണിയനുകളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയത്തിന്റെ വിശദീകരണം.

Comments (0)