ബാങ്ക് പണിമുടക്ക് പിൻവലിച്ചു: തീരുമാനമായത് ഐ.ബി.എയുമായി നടത്തിയ ചർച്ചയിൽ

​ന്യൂഡൽഹി: മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവെച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) അറിയിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐ.ബി.എ)…


​ന്യൂഡൽഹി: മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവെച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) അറിയിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐ.ബി.എ) നടത്തിയ സമഗ്രമായ ചർച്ചകൾക്കൊടുവിലാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമായത്.

​ബാങ്കുകളിലെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുക എന്ന പ്രധാന ആവശ്യം പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിക്കാമെന്ന് ചർച്ചയിൽ ധാരണയായിട്ടുണ്ട്. സെപ്റ്റംബർ 28 മുതൽ 30 വരെയായിരുന്നു ബാങ്ക് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. പ്രവൃത്തിദിനം അഞ്ചാക്കുന്നതിന് പുറമേ, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻ.പി.എസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിച്ചിരുന്നു. പണിമുടക്ക് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഇടപാടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായി ഞായറാഴ്ചയായ ഇന്നും ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു.

Comments (0)