ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പ്: പി.ടി. ഉഷയ്ക്ക് തിരിച്ചടി; സൈന നെഹ്വാളും അഞ്ജു ബോബി ജോർജും വിജയിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട് സ്റ്റാൻഡിങ് മെറിറ്റ് (എസ്.ഒ.എം.എസ്.) തെരഞ്ഞെടുപ്പിൽ അസോസിയേഷൻ അധ്യക്ഷയായ പി.ടി. ഉഷയ്ക്ക് കനത്ത തിരിച്ചടി. അസോസിയേഷനിലെ നാലു വനിതാ സ്ഥാനങ്ങളിലേക്കായി നടന്ന ഓൺലൈൻ…
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട് സ്റ്റാൻഡിങ് മെറിറ്റ് (എസ്.ഒ.എം.എസ്.) തെരഞ്ഞെടുപ്പിൽ അസോസിയേഷൻ അധ്യക്ഷയായ പി.ടി. ഉഷയ്ക്ക് കനത്ത തിരിച്ചടി. അസോസിയേഷനിലെ നാലു വനിതാ സ്ഥാനങ്ങളിലേക്കായി നടന്ന ഓൺലൈൻ വോട്ടെടുപ്പിൽ മത്സരിച്ച ആറു മുൻതാരങ്ങളിൽ പി.ടി. ഉഷയും അനിത പോൾ ദുരൈയും പരാജയപ്പെട്ടു. പ്രമുഖ താരങ്ങളായ സൈന നെഹ്വാൾ, റാണി റാംപാൽ, അഞ്ജു ബോബി ജോർജ്, ഡോള ബാനർജി എന്നിവർ തെരഞ്ഞെടുപ്പിൽ വിജയം നേടി.
ഈ പരാജയത്തോടെ വരാനിരിക്കുന്ന അസോസിയേഷൻ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാനുള്ള അർഹത പി.ടി. ഉഷയ്ക്ക് നഷ്ടമായി. പുരുഷന്മാരുടെ വിഭാഗത്തിൽ ഗഗൻ നാരങ്ക്, വിജേന്ദർ സിങ്, യോഗേശ്വർ ദത്ത്, കമലേഷ് മേഹ്ത എന്നിവർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡിസംബർ 5-നാണ് അടുത്ത ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ ദിവസം വരെ മത്സരത്തിൽ പി.ടി. ഉഷയ്ക്കായിരുന്നു മുൻതൂക്കം ലഭിച്ചിരുന്നതെങ്കിലും, ഡോള ബാനർജി ന്യൂ ഇന്ത്യൻ പാനൽ എന്ന പേരിൽ ഉഷയെ ഒഴിവാക്കിക്കൊണ്ട് നടത്തിയ ശക്തമായ പ്രചാരണമാണ് ഫലത്തിൽ നിർണായകമായത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് പി.ടി. ഉഷ ഡോള ബാനർജിക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
Comments (0)