യാത്രക്കാരെ ഇറക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തുവിദ്യാർഥിനിക്ക് ഗുരുതര‌ പരുക്ക്

കോഴിക്കോട് ∙ കുന്നമംഗലം ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്നതിനിടെ ബസ് പൂർണമായി നിർത്താതെ മുന്നോട്ടെടുത്തതിനെ തുടർന്ന് വിദ്യാർഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. ആദ്യം ചില യാത്രക്കാരെ ഇറക്കിയ ശേഷം ബസ് മുന്നോട്ടെടുത്തപ്പോഴാണ് വിദ്യാർഥിനിയും ആ…

കോഴിക്കോട് ∙ കുന്നമംഗലം ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്നതിനിടെ ബസ് പൂർണമായി നിർത്താതെ മുന്നോട്ടെടുത്തതിനെ തുടർന്ന് വിദ്യാർഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. ആദ്യം ചില യാത്രക്കാരെ ഇറക്കിയ ശേഷം ബസ് മുന്നോട്ടെടുത്തപ്പോഴാണ് വിദ്യാർഥിനിയും ആ സ്റ്റോപ്പിൽ ഇറങ്ങേണ്ടതുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബസ് വേഗം കുറച്ചെങ്കിലും പൂർണമായി നിർത്തിയില്ല. ഇതിനിടെ മുന്നിലുണ്ടായിരുന്ന ക്ലീനർ വിദ്യാർഥിനിയോട് പെട്ടെന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതായാണ് വിവരം.

ബസ് പൂർണമായി നിർത്താതെ നീങ്ങുന്നതിനിടെ വിദ്യാർഥിനി പെട്ടെന്ന് ചാടിയിറങ്ങുകയായിരുന്നു. വീഴ്ചയ്ക്കിടെ ബസ്സിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റു. ആ സ്റ്റോപ്പിൽ ഇറങ്ങേണ്ട മുഴുവൻ യാത്രക്കാരും ഇറങ്ങിയെന്ന് ഉറപ്പാക്കാതെ വാഹനം മുന്നോട്ടെടുത്തതും, ബസ് പൂർണമായി നിർത്താതെ വിദ്യാർത്ഥിനിയോട് ഇറങ്ങാൻ ആവശ്യപ്പെട്ടതുമാണ് അപകടത്തിലേക്ക് നയിച്ച സാഹചര്യമെന്നാണ് വിവരം. ബസ് ജീവനക്കാർ തമ്മിലുള്ള മത്സര ഓട്ടത്തിനിടെയാണ് സംഭവമുണ്ടായതെന്ന ആരോപണവും ഉയരുന്നുണ്ട്.

Comments (0)