യമുന എക്സ്പ്രസ് വേയിലെ ബസ് തീപിടുത്തം: അനാസ്ഥ കാണിച്ച് ഡ്രൈവറും കണ്ടക്ടറും; പുക ഉയർന്നപ്പോഴും യാത്രക്കാരുടെ മുന്നറിയിപ്പ് തള്ളി

നോയിഡ: യമുന എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിന് തീപിടിച്ച് ഒൻപത് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ ഗുരുതര ആരോപണവുമായി രക്ഷപ്പെട്ട യാത്രക്കാർ. അപകടത്തിന് തൊട്ടുമുൻപ് ഡ്രൈവറുടെ ക്യാബിനിൽ നിന്ന് കരിഞ്ഞ…


നോയിഡ: യമുന എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിന് തീപിടിച്ച് ഒൻപത് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ ഗുരുതര ആരോപണവുമായി രക്ഷപ്പെട്ട യാത്രക്കാർ. അപകടത്തിന് തൊട്ടുമുൻപ് ഡ്രൈവറുടെ ക്യാബിനിൽ നിന്ന് കരിഞ്ഞ ഗന്ധവും പുകയും വരുന്നത് ശ്രദ്ധയിൽപ്പെട്ട് വിവരം അറിയിച്ചിട്ടും വാഹനം നിർത്താൻ ജീവനക്കാർ തയ്യാറായില്ലെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു.ബസുകളിൽ ഇത്തരം ഗന്ധം വരുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞ് യാത്രക്കാരുടെ ആശങ്കകളെ നിസ്സാരമായി തള്ളിക്കളയുകയാണ് ഡ്രൈവറും കണ്ടക്ടറും ചെയ്തത്. എന്ന് മാത്രമല്ല, യാത്രക്കാർ മുന്നറിയിപ്പ് നൽകിയ ശേഷവും ജീവനക്കാർ ക്യാബിനിലിരുന്ന് പുകവലി തുടരുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ജീവനക്കാരുടെ ഈ അനാസ്ഥയാണ് വൻ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് യാത്രക്കാരുടെ ആരോപണം. സംഭവത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Comments (0)