‘അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറ്റം; പൊലീസിന്റെ സഹായത്തോടെ വിമർശനങ്ങൾ നീക്കുന്നു', മുഖ്യമന്ത്രിക്കെതിരെ എം.വി. ഗോവിന്ദന്റെ ആരോപണം

Govindan State Secretary Of Speech Attack Minister D Satheesan തൃശൂർ: ( www. ) മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ സാമൂഹ്യമാധ്യമങ്ങളിൽ പൊലീസിന്റെയും സഹായത്താൽ നീക്കം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ.…

Govindan State Secretary Of Speech Attack Minister D Satheesan

തൃശൂർ: ( www. ) മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ സാമൂഹ്യമാധ്യമങ്ങളിൽ പൊലീസിന്റെയും സഹായത്താൽ നീക്കം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ് നടക്കുന്നത്.

കേട്ടു കേൾവിയില്ലാത്ത കാര്യമാണിതെന്നും കഴിഞ്ഞ 10 കൊല്ലം പിണറായിക്കെതിരായ കടന്നാക്രമണത്തിന് നേതൃത്വം കൊടുത്തവരാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മുതലാളിമാരെ ഉപയോഗപ്പെടുത്തി കേരളം ഭരിക്കും എന്നാണ് മുഖ്യമന്ത്രി ധാർഷ്ട്യത്തോടെ പറഞ്ഞത്.

ഇപ്പോൾ വൈദ്യുതി മന്ത്രി ഉൾപ്പടെ നാല് മന്ത്രിമാർ പുറത്തു പോകാൻ നിൽക്കുന്നു. മുഖ്യമന്ത്രി നിർദേശം നൽകിയതിന് പിന്നാലെയാണ് മന്ത്രിമാരുടെ വിദേശ യാത്ര. സ്പോൺസർമാരുടെ സഹായത്തോടെയാണ് പോകുന്നതെങ്കിൽ വലിയ അപകടം ചെയ്യും.

ഞങ്ങളിങ്ങനെ പുറപ്പെട്ടിരിക്കുന്നു, ഇനി ഉദ്യോഗസ്ഥന്മാർ ഉൾപ്പെടെ എല്ലാവർക്കും അഴിമതി കാണിക്കാം എന്നാണ് നൽകുന്ന സന്ദേശമെന്നും അ​ദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്കെതിരായുള്ള മോദിയുടെ കാടത്തം ഇവിടെ സതീശനും ചെയ്യുന്നു.

പിണറായിക്കെതിരെ തെളിവിന്റെ ഒരു അംശം പോലുമില്ലെന്നും ​ഗോവിന്ദൻ വ്യക്തമാക്കി. കർത്തയുടെ മാസപ്പടി ഡയറിയിലെ പേര് വന്നതിലും അദ്ദേഹം മറുപടി നൽകി. താനൊരു പണവും വാങ്ങിയിട്ടില്ലെന്നും എം.വി. ​ഗോവിന്ദൻ വിശദീകരിച്ചു.

English Summary:

CPM State Secretary MV Govindan alleged that criticism against Chief Minister is removed from social media with police help, calling it attack on freedom of speech and unheard of, by those who led attack against Pinarayi for 10 years. He alleged CM arrogantly said he will rule Kerala using private capitalists, four ministers including Electricity Minister going abroad after CM direction, if with sponsors it is dangerous and signals corruption allowed for officials. He said Satheesan does here what Modi does to media, no shred of evidence against Pinarayi, and clarified he took no money regarding name in Kartha's monthly payment diary.

Govindan State Secretary Of Speech Attack Minister D Satheesan

Comments (0)