പയ്യോളിയില്‍ കനത്ത മഴ: ദേശീയപാത സര്‍വീസ് റോഡ് വെള്ളത്തിനടിയില്‍; ചെറുവാഹനങ്ങള്‍ ദുരിതത്തില്‍
പയ്യോളി: ഇന്ന് രാവിലെ പെയ്ത കനത്ത മഴയില്‍ ദേശീയപാത 66-ല്‍ പയ്യോളി പെരുമാള്‍പുരം അമല്‍ ഹോസ്പിറ്റലിന് സമീപമുള്ള സര്‍വീസ് റോഡ് പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. റോഡില്‍ പുഴയ്ക്ക് സമാനമായി വെള്ളം ഉയര്‍ന്നതോടെ കാറുകള്‍, ഓട്ടോറിക്ഷകള്‍, ഇരുചക്ര…
പയ്യോളി: ഇന്ന് രാവിലെ പെയ്ത കനത്ത മഴയില്‍ ദേശീയപാത 66-ല്‍ പയ്യോളി പെരുമാള്‍പുരം അമല്‍ ഹോസ്പിറ്റലിന് സമീപമുള്ള സര്‍വീസ് റോഡ് പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. റോഡില്‍ പുഴയ്ക്ക് സമാനമായി വെള്ളം ഉയര്‍ന്നതോടെ കാറുകള്‍, ഓട്ടോറിക്ഷകള്‍, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയ ചെറുവാഹനങ്ങളുടെ യാത്ര പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. വലിയ വാഹനങ്ങള്‍ പോലും കടുത്ത പ്രയാസത്തോടെയാണ് ഇതിലൂടെ കടന്നുപോകുന്നത്.ദേശീയപാതയിലെ അശാസ്ത്രീയമായ ഡ്രെയിനേജ് നിര്‍മ്മാണം കാരണമാണ് ഇവിടെ കനത്ത വെള്ളക്കെട്ട് രൂപപ്പെടുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം എന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി ദേശീയപാത അതോറിറ്റി, കരാര്‍ കമ്പനിയായ വാഗഡ്, കോഴിക്കോട് ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഓരോ തവണയും അധികൃതരുടെ ഭാഗത്തുനിന്നും വെറും ഉറപ്പുകള്‍ മാത്രമാണ് ലഭിച്ചതെന്നും, ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജനങ്ങള്‍ കടുത്ത പ്രതിഷേധത്തോടെ പറയുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് വലിയ യാത്രാദുരിതമാണ് നിലവിലുള്ളത്.
The post പയ്യോളിയില്‍ കനത്ത മഴ: ദേശീയപാത സര്‍വീസ് റോഡ് വെള്ളത്തിനടിയില്‍; ചെറുവാഹനങ്ങള്‍ ദുരിതത്തില്‍ appeared first on.
Comments (0)