മഴ കനത്തു : പെരുമാൾപുരത്ത് സർവീസ് റോഡ് വെള്ളക്കെട്ടിന് പരിഹാരം കാണാൻ വീണ്ടും റോഡ് കുഴിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു.പ്രവൃത്തി അശാസ്ത്രീയമെന്ന് ആക്ഷേപം ഗതാഗതം തടസപ്പെട്ടു

പയ്യോളി : പെരുമാൾപുരത്ത് സർവീസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ വീണ്ടും റോഡ് കുഴിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു; പ്രവൃത്തി അശാസ്ത്രീയമെന്ന് ആക്ഷേപം പെരുമാൾപുരം അടിപ്പാതയ്ക്കും പെട്രോൾ പമ്പിനും ഇടയിലുള്ള ഭാഗത്ത് വീണ്ടും റോഡ്…

പയ്യോളി : പെരുമാൾപുരത്ത് സർവീസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ വീണ്ടും റോഡ് കുഴിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു; പ്രവൃത്തി അശാസ്ത്രീയമെന്ന് ആക്ഷേപം പെരുമാൾപുരം അടിപ്പാതയ്ക്കും പെട്രോൾ പമ്പിനും ഇടയിലുള്ള ഭാഗത്ത് വീണ്ടും റോഡ് കുഴിക്കാൻ തുടങ്ങിയ നടപടി നാട്ടുകാർ തടഞ്ഞു. റോഡ് നിർമ്മാണം തുടങ്ങിയതു മുതലേ അപകടങ്ങൾ പതിവായ ഈ പ്രദേശത്ത് യാതൊരു മുൻകരുതലുമില്ലാതെ റോഡ് വെട്ടിപ്പൊളിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേ അളവിൽ റോഡ് ടാറിങ് നടത്തി പോകാനായിരുന്നു അധികൃതരുടെ ശ്രമം. ​ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഇപ്പോൾ നാട്ടുകാർ സ്വന്തം നിലയിൽ പമ്പിന് സമീപം പ്രദേശം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പ്രശ്നത്തിന്റെ ഗൗരവം ചൂണ്ടിക്കാണിച്ചു കഴിഞ്ഞ ദിവസം തന്നെ പോലീസിൽ വിവരമറിയിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. കൂടാതെ ഇന്ന് എം.എൽ.എയും നേരിട്ടെത്തി സ്ഥലം സന്ദർശിക്കുകയും സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുകയും ചെയ്തു. എന്നാൽ ഗുരുതരമായ ഈ പ്രശ്നത്തിൽ ഉത്തരവാദപ്പെട്ട അധികാരികൾ ആരുംതന്നെ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന ആക്ഷേപവും നാട്ടുകാർ ഉന്നയിക്കുന്നു​നിലവിൽ പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടർന്ന് റോഡിൽ വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. റോഡിന്റെ ഈ ശോച്യാവസ്ഥയ്ക്കും അനധികൃത നിർമ്മാണ നീക്കങ്ങൾക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനിൽ നിലവിൽ കേസ് നടന്നു വരികയാണ്.

Comments (0)