അശാസ്ത്രീയമായ ദേശീയപാത നിര്‍മ്മാണം: പൊയില്‍ക്കാവില്‍ സര്‍വീസ് റോഡ് പണി ഇഴയുന്നു; ജനങ്ങള്‍ ദുരിതത്തില്‍
പൊയില്‍ക്കാവ്: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി പൊയില്‍ക്കാവ് മേഖലയില്‍ നടക്കുന്ന സര്‍വീസ് റോഡ് നിര്‍മ്മാണം അശാസ്ത്രീയമായി ഇഴഞ്ഞുനീങ്ങുന്നതു കാരണം പ്രദേശവാസികള്‍ കടുത്ത യാത്രാദുരിതത്തില്‍. വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രൈനേജ് പണി…
പൊയില്‍ക്കാവ്: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി പൊയില്‍ക്കാവ് മേഖലയില്‍ നടക്കുന്ന സര്‍വീസ് റോഡ് നിര്‍മ്മാണം അശാസ്ത്രീയമായി ഇഴഞ്ഞുനീങ്ങുന്നതു കാരണം പ്രദേശവാസികള്‍ കടുത്ത യാത്രാദുരിതത്തില്‍. വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രൈനേജ് പണി പൂര്‍ത്തിയാക്കാതെ, സര്‍വീസ് റോഡിന്റെ പ്രവൃത്തി ചെറിയഭാഗങ്ങളിലായി
നടത്തുന്നതാണ് പ്രധാന പ്രതിസന്ധി. മഴയില്ലാത്ത അനുകൂല സമയങ്ങളില്‍ പോലും പണി വേഗത്തിലാക്കാന്‍ കരാര്‍ കമ്പനി തയ്യാറാകുന്നില്ല. മണ്ണ് നീക്കം ചെയ്തിട്ടിരിക്കുന്ന ഭാഗങ്ങളില്‍ ചെറിയ മഴയില്‍ പോലും രൂപപ്പെടുന്ന കനത്ത ചെളിയും വെള്ളക്കെട്ടും കാല്‍നട – ഇരുചക്ര വാഹന യാത്രക്കാരെ ഒരുപോലെ അപകടത്തിലാക്കുന്നു.
കിഴക്കുവശത്തെ സര്‍വീസ് റോഡിലെ വെള്ളക്കെട്ട് കാരണം പ്രദേശവാസികള്‍ക്ക് ബസ് കയറാന്‍ ബൈപാസിലേക്ക് പോകാനോ തിരികെ വരാനോ കഴിയാത്ത സാഹചര്യമാണ്. പ്രായമായവരും സ്‌കൂള്‍ കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ജീവന്‍ പണയപ്പെടുത്തിയാണ് ഇതുവഴി കടന്നുപോകുന്നത്.
മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന് അടിയന്തര പരിഹാരം കാണണം. ഡ്രൈനേജ് പണി പൂര്‍ത്തിയാക്കി സര്‍വീസ് റോഡ് ഗതാഗതയോഗ്യമാക്കാന്‍ ദേശീയപാത അതോറിറ്റിയും തദ്ദേശ ഭരണകൂടവും ഇടപെടണമെന്നും, അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധം ആരംഭിക്കുമെന്നും പ്രദേശവാസികള്‍ അറിയിച്ചു.
The post അശാസ്ത്രീയമായ ദേശീയപാത നിര്‍മ്മാണം: പൊയില്‍ക്കാവില്‍ സര്‍വീസ് റോഡ് പണി ഇഴയുന്നു; ജനങ്ങള്‍ ദുരിതത്തില്‍ appeared first on.
Comments (0)