നിയമങ്ങൾ കാറ്റിൽ പറത്തി ദേശീയപാതക്ക് മുകളിലൂടെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ സർവീസ് ബസ് പുറകോട്ട് അടുപ്പിച്ച് യാത്രക്കാരുടെ പ്രതിഷേധം
തിക്കോടി: നിയമങ്ങൾ കാറ്റിൽ പറത്തി ദേശീയപാതക്ക് മുകളിലൂടെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ സർവീസ് തുടരുന്നു. ഇറങ്ങാതെ യാത്രക്കാർ പ്രതിഷേധിച്ചു. ഇതേ തുടർന്ന് ബസ്സ് തിരികെ നന്തി ഭാഗത്തേക്ക് എടുത്ത് സർവീസ് റോഡിലൂടെ തിക്കോടി സ്റ്റോപ്പിൽ നിർത്തി ആളെ…
തിക്കോടി: നിയമങ്ങൾ കാറ്റിൽ പറത്തി ദേശീയപാതക്ക് മുകളിലൂടെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ സർവീസ് തുടരുന്നു. ഇറങ്ങാതെ യാത്രക്കാർ പ്രതിഷേധിച്ചു. ഇതേ തുടർന്ന് ബസ്സ് തിരികെ നന്തി ഭാഗത്തേക്ക് എടുത്ത് സർവീസ് റോഡിലൂടെ തിക്കോടി സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കി.ഇന്നലെയും ഇന്നും സമാനമായ സംഭവം ഉണ്ടായതായി യാത്രക്കാർ പറയുന്നു. ദിവസങ്ങൾക്കു മുമ്പ് ദേശീയപാതയ്ക്ക് മുകളിൽ സ്ത്രീയെ ഇറക്കിവിട്ടതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ബസ് ജീവനക്കാർക്കും ബസ് ഉടമയ്ക്കും എതിരെ കേസും പിഴയും ചുമത്തിയ സംഭവവും ഉണ്ടായി എന്നാൽ ഇതൊന്നും വകവക്കാതെയാണ് വീണ്ടും ബസ് സർവീസ് സമാന രീതിയിൽ നടത്തുന്നത്. ഇതിനെതിരെ വീണ്ടും വ്യാപക പ്രതിഷേധം ഉയരുകയാണ്. യാത്രക്കാരെ തിക്കോടി ദേശീയപാതക്ക് മുകളിൽ ഇറക്കുന്നതോടെ രണ്ട് കിലോമീറ്റർ അകലെ നന്തി അല്ലെങ്കിൽ.ഒരു കിലോമീറ്റർ മുന്നോട്ട് തിക്കോടി പഞ്ചായത്തിന് അടുത്തുള്ള പെട്രോൾ പമ്പിനു സമീപമോ നടന്നു വേണം താഴെ സർവീസ് റോഡിൽ ഇറങ്ങാൻ ശേഷം സർവീസ് റോഡിലൂടെ വീണ്ടും തിരിച്ചു സഞ്ചരിച്ചാൽ മാത്രമേ തിക്കോടിയിൽ എത്തുകയുള്ളൂ.
Comments (0)