ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത സി.ജെ.പി നേതാക്കളെ വിട്ടയച്ചു

ന്യൂഡൽഹി: ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു. പ്രത്യേക എക്സിക്യുട്ടീവ് മജിസ്ട്രേറ്റാണ് ഇവരെ വിട്ടയക്കാൻ ഉത്തരവിട്ടത്. ഞായറാഴ്ച…

ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത സി.ജെ.പി നേതാക്കളെ വിട്ടയച്ചു

ന്യൂഡൽഹി: ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ വിട്ടയക്കാൻ പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഞായറാഴ്ച രാവിലെ ഡൽഹി കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് പിന്നാലെയാണ് ഇവരെ മോചിപ്പിച്ചത്. സി.ജെ.പി നിയമവിഭാഗം മേധാവി അഡ്വ. രത്ന സിങ് ഇക്കാര്യം എക്സിലൂടെ സ്ഥിരീകരിച്ചു.

ശനിയാഴ്ച ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ നേതാക്കളെ വിമാനം ഇറങ്ങിയ ഉടൻ വിമാനത്തിനുള്ളിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കരുതൽ തടങ്കലിലാക്കിയ ഇവരെ ഗുരുഗ്രാമിലെയും ഡൽഹിയിലെയും മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

പ്രമുഖ നേതാക്കളെ കസ്റ്റഡിയിലെടുത്തതോടെ ശനിയാഴ്ചത്തെ പ്രതിഷേധം തടസ്സപ്പെട്ടു. എന്നാൽ, കസ്റ്റഡിയിലിരിക്കെ മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ സന്ദേശത്തിലൂടെ സമരത്തിന്റെ ചുമതല ദേശീയ കോർഡിനേറ്റർ ഇൻചാർജ് അജിങ്ക്യ ഷിൻഡെയ്ക്ക് അഭിജീത് ദീപ്കെ കൈമാറി. ഞായറാഴ്ചയും സമരം തുടരാൻ അജിങ്ക്യ ഷിൻഡെ ആഹ്വാനം ചെയ്തു.

ശനിയാഴ്ച പ്രതിഷേധക്കാരെ ജന്തർ മന്തറിലേക്ക് എത്തുന്നത് തടയാൻ 25,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പോലീസ് വിന്യസിച്ചിരുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളുൾപ്പെടെ ഏഴായിരത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.

Comments (0)