സൈനുൽ ആബിദീൻ വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

കാസർകോട്: തളങ്കര സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമായ സൈനുൽ ആബിദീൻ (24) വധക്കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി അജിന്ത്യ രാജ് ഉണ്ണിയാണ് വിധി പ്രസ്താവിച്ചത്. ആർഎസ്എസ്-ബിജെപി…

കാസർകോട്: തളങ്കര സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമായ സൈനുൽ ആബിദീൻ (24) വധക്കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി അജിന്ത്യ രാജ് ഉണ്ണിയാണ് വിധി പ്രസ്താവിച്ചത്.

ആർഎസ്എസ്-ബിജെപി പ്രവർത്തകരായ ഉദയൻ, പ്രശാന്ത്, മഹേഷ്, അനി എന്ന അനിൽകുമാർ ഉൾപ്പെടെ 21 പേരെയാണ് വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതിയായ ജ്യോതിഷിനെ വിചാരണക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

2014 ഡിസംബർ 22ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപം എംജി റോഡിലെ പിതാവിന്റെ ബെഡ് കടയിൽ വെച്ച്, പിതാവ് കെ.എ മുഹമ്മദ് കുഞ്ഞിയുടെ കൺമുന്നിലിട്ടാണ് സൈനുൽ ആബിദിനെ വെട്ടിക്കൊന്നത്. 

കേസിലെ പ്രധാന ദൃക്സാക്ഷിയായിരുന്ന പിതാവ് രണ്ട് വർഷം മുമ്പ് കർണാടകയിലെ ഹുബ്ബള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതാണ് വിധിക്ക് ആധാരമായത്.

സെഷൻസ് കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Comments (0)