ദില്ലിയിൽ പ്ലസ് വൺ വിദ്യാർഥിനി ഓടുന്ന ബസിൽ കൂട്ട ബലാത്സംഗത്തിനിരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ദില്ലിയിൽ 16കാരിയായ സ്കൂൾ വിദ്യാർഥിനി സ്വകാര്യ സ്ലീപ്പർ ബസിനുള്ളിൽ കൂട്ട ബലാത്സംഗത്തിനിരയായി. സംഭവത്തിൽ ബസിന്റെ ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ പോലിസ് തിമാപൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന്…
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ദില്ലിയിൽ 16കാരിയായ സ്കൂൾ വിദ്യാർഥിനി സ്വകാര്യ സ്ലീപ്പർ ബസിനുള്ളിൽ കൂട്ട ബലാത്സംഗത്തിനിരയായി. സംഭവത്തിൽ ബസിന്റെ ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ പോലിസ് തിമാപൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്വകാര്യ സ്ലീപ്പർ ബസ് പോലിസ് കസ്റ്റഡിയിലെടുത്തു. ഈ മാസം നാലിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.മഴയിൽ വഴിതെറ്റിയ പെൺകുട്ടി അപകടത്തിൽപ്പെട്ടുഉത്തർപ്രദേശിലെ മൈൻപുരി സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനി ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ കനത്ത മഴ കാരണം വഴിതെറ്റി ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്കിൽ എത്തുകയായിരുന്നു. തുടന്ന് യാത്രയ്ക്കായി സഹായം ചോദിച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന ഒഴിഞ്ഞ സ്വകാര്യ ബസിൽ കയറിയ പെൺകുട്ടിയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു.47 കിലോമീറ്റർ അകലെ ഉപേക്ഷിച്ചുപീഡനത്തിന് ശേഷം പെൺകുട്ടിയെ ഏകദേശം 47 കിലോമീറ്റർ അകലെയുള്ള ദില്ലി കാശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപം ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. പിന്നീട് പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് കാശ്മീരി ഗേറ്റ് പോലിസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Comments (0)