കൂടത്തായി സ്കൂളിൽ വീണ്ടും റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദ്ദനം, നാല് പേർക്ക് സസ്പെൻഷൻ

കൂടത്തായി സ്കൂളിൽ വീണ്ടും റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദ്ദനം, നാല് പേർക്ക് സസ്പെൻഷൻ കൂടത്തായിയിലെ സ്കൂളിൽ വീണ്ടും റാഗിങ് പരാതി. സ്കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയി പത്താം ക്ലാസ് വിദ്യാർഥികൾ ഒമ്പതാം ക്ലാസുകാരനെ ക്രൂരമായി…

കൂടത്തായി സ്കൂളിൽ വീണ്ടും റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദ്ദനം, നാല് പേർക്ക് സസ്പെൻഷൻ

കൂടത്തായിയിലെ സ്കൂളിൽ വീണ്ടും റാഗിങ് പരാതി. സ്കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയി പത്താം ക്ലാസ് വിദ്യാർഥികൾ ഒമ്പതാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ റാഗിങിന് ഇരയായ വിദ്യാർഥി ഇതിനോടകം പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റക്കാരായ നാല് വിദ്യാർഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതേസമയം, കേസിൽ ഉൾപ്പെട്ട മൂന്നോളം വിദ്യാർഥികൾ നാളെ സ്കൂളിൽ നിന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി പോകുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ മാസം കൂടത്തായിയിൽ നിന്നുണ്ടാകുന്ന രണ്ടാമത്തെ റാഗിങ് പരാതിയാണിത്.

ഇതിനുമുമ്പ് കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പത്താം ക്ലാസിലെ വിദ്യാർഥിനികൾ മർദ്ദിച്ചിരുന്നു. സ്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിൽ വിദ്യാർഥിനികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് അധ്യാപകരെ അറിയിക്കുമെന്ന് പറഞ്ഞതാണ് സീനിയർ വിദ്യാർഥിനികളുടെ വിരോധത്തിന് കാരണമായത്. ആരോപണവിധേയരായ രണ്ട് വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.

Comments (0)