അറവുശാലയിൽ ആരോഗ്യവിഭാ​ഗം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, ചത്ത പശുവിന്റെ ഇറച്ചി വിൽക്കാൻ ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് ന​ഗരസഭ

Cow Investigation Sale ആലപ്പുഴ: ( www. ) കായംകുളത്ത് ചത്ത പശുവിനെ അറവുശാലയില്‍ എത്തിച്ച് കശാപ്പ് ചെയ്ത് വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ. ചത്ത കന്നുകാലികളെ ഇറച്ചിക്കായി ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ച്…


Cow Investigation Sale

ആലപ്പുഴ: ( www. ) കായംകുളത്ത് ചത്ത പശുവിനെ അറവുശാലയില്‍ എത്തിച്ച് കശാപ്പ് ചെയ്ത് വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ. ചത്ത കന്നുകാലികളെ ഇറച്ചിക്കായി ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സംഘം സജീവമാണെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണത്തിന് നഗരസഭ പരാതി നല്‍കിയത്.

ഇറച്ചി കഴിക്കുന്നവരെയെല്ലാം ആശങ്കപ്പെടുത്തുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കായംകുളം നഗരസഭയിലെ അറവുശാലയില്‍ ഉണ്ടായത്. രോഗങ്ങള്‍ വന്നു ചത്ത കന്നുകാലികളെ അനധികൃതമായി അറുത്ത് ഇറച്ചി വില്‍ക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലായിരുന്നു നടുക്കുന്ന കണ്ടെത്തല്‍.

മുതുകുളത്തു നിന്ന് നഗരസഭ അറവുശാലയില്‍ അറക്കാനായി കൊണ്ടുവന്ന പശുവിന്‍റെ ജഡമാണ് ആരോഗ്യവകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത്. ചത്ത പശുക്കളെ കുറഞ്ഞ വിലയ്ക്ക് വാങ്ങി അറവുശാലയിലെത്തിച്ച് ഇറച്ചി മുറിച്ച ശേഷം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന സംഘം നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയമാണ് ഇതോടെ ശക്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് നഗരസഭ പൊലീസ് അന്വേഷണം ആവശ്യപ്പെടുന്നത്.

ചത്ത പശുവിന്‍റെ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്തു. പശുവിനെ എത്തി വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏത് വ്യാപാരിക്ക് വേണ്ടിയാണ് ചത്തപശുവിനെ അറുക്കാന്‍ കൊണ്ടുവന്നതെന്ന് സൂചനയുണ്ടെന്നും കൃത്യമായ തെളിവുകള്‍ ലഭിച്ച ശേഷം ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

English Summary:

The Kayamkulam municipality has sought a police investigation after a dead cow was reportedly brought to the municipal slaughterhouse for slaughtering and sale. The municipality said the complaint followed information about a group allegedly using dead cattle for meat despite legal restrictions. During an inspection by the health department, the carcass of a cow reportedly brought from Muthukulam was found. The carcass was post-mortem examined, and the vehicle used to transport the cow was taken into custody. The health department said there was a lead regarding the trader for whom the cow was allegedly brought, but his name would be disclosed only after obtaining concrete evidence.

Cow Investigation Sale

Comments (0)