മുൻ മുഖ്യമന്ത്രിക്ക് കിട്ടിയ സുരക്ഷ പോലും ഇപ്പോഴില്ല, മുഖ്യമന്ത്രി വി ഡി സതീശന് സുരക്ഷ വർധിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

Chennithala Security ADGP Venugopal തിരുവനന്തപുരം: ( മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുൻ മുഖ്യമന്ത്രിക്ക് നൽകിയിരുന്ന സുരക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ…

Chennithala Security ADGP Venugopal

തിരുവനന്തപുരം: ( മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുൻ മുഖ്യമന്ത്രിക്ക് നൽകിയിരുന്ന സുരക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ മുഖ്യമന്ത്രിക്ക് സുരക്ഷ കുറവാണെന്ന് അദ്ദേഹം പറഞ്ഞു.

സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റലിജൻസ് എഡിജിപി കത്ത് നൽകിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധത്തെ കാര്യമായി എടുക്കുന്നില്ല. എന്നാൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിലും ചെന്നിത്തല പ്രതികരിച്ചു. കുടുംബബന്ധങ്ങളെ വരെ ബാധിക്കുന്ന രീതിയിൽ സൈബർ ആക്രമണം നടക്കുന്നു. ഇത്തരം സംഭവങ്ങളിൽ കർശന നടപടി എടുക്കുമെന്നും സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

English Summary:

Home Minister Ramesh Chennithala responded on Chief Minister's security issue, said current CM is getting less security compared to former CM. Intelligence ADGP has given letter requesting to enhance CM security. He also said Yuva Morcha black flag protest is not taken seriously but everyone has right to protest. On cyber attack against KC Venugopal, he said strict action will be taken. He also demanded Chief Election Commissioner Gyanesh Kumar should resign immediately.

Chennithala Security ADGP Venugopal

Comments (0)