കത്വയിൽ സഹപ്രവർത്തകരെ വെടിവെച്ച് കൊന്നു; പ്രതി ഹെഡ് കോൺസ്റ്റബിൾ അഭിദേഷ് കുമാർ പിടിയിൽ
ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സഹപ്രവർത്തകർക്ക് നേരെ നടത്തിയ വെടിവെപ്പിൽ നാല് സി.ഐ.എസ്.എഫ് ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ഹെഡ് കോൺസ്റ്റബിൾ അഭിദേഷ് കുമാർ പിടിയിലായി. ചൊവ്വാഴ്ച വൈകിട്ട് 7.30 ഓടെ ഹിമാചൽ പ്രദേശ് അതിർത്തിക്ക്…
ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സഹപ്രവർത്തകർക്ക് നേരെ നടത്തിയ വെടിവെപ്പിൽ നാല് സി.ഐ.എസ്.എഫ് ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ഹെഡ് കോൺസ്റ്റബിൾ അഭിദേഷ് കുമാർ പിടിയിലായി.
ചൊവ്വാഴ്ച വൈകിട്ട് 7.30 ഓടെ ഹിമാചൽ പ്രദേശ് അതിർത്തിക്ക് സമീപം ബസോഹ്‌ലിയിലെ മാഷ്ക ഗ്രാമത്തിലെ സേവ-3 ജലവൈദ്യുത പദ്ധതി പ്രദേശത്താണ് വെടിവെപ്പ് നടന്നത്. സഹപ്രവർത്തകരുമായുണ്ടായ തർക്കത്തെ തുടർന്ന് സർവീസ് റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നാല് പേരെയും സമീപത്തെ എൻ.എച്ച്.പി.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. അസിസ്റ്റന്റ് കമാൻഡന്റ് അങ്കിത് കുമാർ പാണ്ഡെ, സബ് ഇൻസ്പെക്ടർ ലക്ഷ്മൺ സിങ്, കോൺസ്റ്റബിൾമാരായ റഫീഖ് അഹമ്മദ്, സന്ദീപ് കുമാർ എന്നിവരാണ് മരിച്ചത്.
വെടിവെപ്പിന് പിന്നാലെ സഹപ്രവർത്തകർ പ്രതിയെ കീഴടക്കി കസ്റ്റഡിയിലെടുത്തു. സർവീസ് റൈഫിൾ പിടിച്ചെടുത്തു. മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments (0)