​നേപ്പാളിൽ മിന്നൽ പ്രളയത്തിൽ ഒഴുകിയെത്തിയ ബാങ്ക് ലോക്കർ പൊളിച്ച് പണം കവർന്നു; 29 പേർ പിടിയിൽ

​കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയ ബാങ്ക് ലോക്കർ തകർത്ത് പണം കവർന്ന സംഭവത്തിൽ 29 പേരെ പോലീസ് അറസ്റ്റ് ചെയ്തു. റസുവ ജില്ലയിലുണ്ടായ പ്രളയത്തിലാണ് ബാങ്ക് ലോക്കർ ഒഴുകിപ്പോയത്.​ഭോട്ടേകോശി മേഖലയിൽ നിന്ന് ഒഴുകിയെത്തിയ ബാങ്ക്…



​കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയ ബാങ്ക് ലോക്കർ തകർത്ത് പണം കവർന്ന സംഭവത്തിൽ 29 പേരെ പോലീസ് അറസ്റ്റ് ചെയ്തു. റസുവ ജില്ലയിലുണ്ടായ പ്രളയത്തിലാണ് ബാങ്ക് ലോക്കർ ഒഴുകിപ്പോയത്.​ഭോട്ടേകോശി മേഖലയിൽ നിന്ന് ഒഴുകിയെത്തിയ ബാങ്ക് ലോക്കർ ദിവസങ്ങൾക്ക് ശേഷം ധാഡിങ് ജില്ലയിലെ ഗൽച്ചി റൂറൽ മുനിസിപ്പാലിറ്റിക്ക് സമീപം ത്രിശൂലി നദീതീരത്ത് അടിയുകയായിരുന്നു. ലോക്കർ നദീതീരത്ത് അടിഞ്ഞ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സംഘം അത് പൊളിച്ച് പണം കൈക്കലാക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.​92 ലക്ഷത്തിലധികം നേപ്പാളി രൂപ കണ്ടെടുത്തു​അറസ്റ്റിലായവരിൽ നിന്ന് 92,68,505 നേപ്പാളി രൂപ (ഏകദേശം 57 ലക്ഷത്തോളം ഇന്ത്യൻ രൂപ) പോലീസ് പിടിച്ചെടുത്തു. 19 നും 49 നും ഇടയിൽ പ്രായമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. പിടിയിലായവരിൽ ഭൂരിഭാഗം പേരും ഗാൽച്ചി പ്രദേശവാസികളാണ്. കവർച്ചയിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് അറിയാൻ പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.​മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന സംഭവത്തിലും അറസ്റ്റ്​അതിനിടെ, പ്രളയജലത്തിൽ ഒഴുകിയെത്തിയ സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ കഴിഞ്ഞ ദിവസം രണ്ടുപേർ അറസ്റ്റിലായിരുന്നു. മൃതദേഹത്തിൽ നിന്ന് ഇരുവരും ചേർന്ന് സ്വർണ്ണക്കമ്മലുകൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പോലീസ് നടപടിയെടുത്തത്.​മരണസംഖ്യ 626 ആയി​അതേസമയം, നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2,426 ഓളം പേരെ കാണാതായിട്ടുണ്ട്. കാണാതായവരിൽ 1,924 പേർ നേപ്പാൾ പൗരന്മാരും 517 പേർ വിദേശികളുമാണ്. ദുരന്തബാധിത മേഖലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Comments (0)