ദുബായ്-തെൽ അവീവ് ഫ്ലൈ ദുബായ് വിമാനത്തിൽ സംഘർഷം; സഹപൈലറ്റിന് കുത്തേറ്റു
ദുബായ്: ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിൽ പൈലറ്റുമാർ തമ്മിൽ കോക്ക്പിറ്റിൽ വൻ സംഘർഷം. FZ1073 വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തി പരിക്കേൽപ്പിച്ച് വിമാനം തകർക്കാൻ ശ്രമിച്ചതായി ഇസ്രായേലി അധികൃതരെ ഉദ്ധരിച്ച്…
ദുബായ്: ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിൽ പൈലറ്റുമാർ തമ്മിൽ കോക്ക്പിറ്റിൽ വൻ സംഘർഷം. FZ1073 വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തി പരിക്കേൽപ്പിച്ച് വിമാനം തകർക്കാൻ ശ്രമിച്ചതായി ഇസ്രായേലി അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ട്.
ബുധനാഴ്ച 180 ഓളം യാത്രക്കാരുമായി പറന്ന വിമാനം ടേക്ക് ഓഫ് ചെയ്ത് രണ്ടര മണിക്കൂറിന് ശേഷമാണ് അടിയന്തര സിഗ്നലുകൾ നൽകിയത്. ഹൈജാക്കിംഗ് അലർട്ട് ആണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് പൈലറ്റുമാർ തമ്മിലുള്ള തർക്കമാണെന്ന് വ്യക്തമായി.
വിമാനം പെട്ടെന്ന് 4000 മീറ്ററോളം താഴേക്ക് കുത്തനെ ഇറങ്ങിയതായും ഫ്ലൈറ്റ് റഡാർ ഡാറ്റ വ്യക്തമാക്കുന്നു. ഒരു ഘട്ടത്തിൽ 34,000 അടിയിൽ നിന്ന് 14,000 അടിയിലേക്ക് അതിവേഗം താഴ്ന്നു. കോക്ക്പിറ്റിൽ നിന്ന് നിലവിളി കേട്ട യാത്രക്കാർ അകത്തു കയറി അക്രമിയെ കീഴ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.
സംഭവത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലെ പ്രിൻസ് സുൽത്താൻ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ഫ്ലൈ ദുബായ് അറിയിച്ചു.
ഒമാനി സ്വദേശിയായ സഹപൈലറ്റ് എമിറാത്തി ക്യാപ്റ്റനെ കുത്തിയെന്നും വിമാനം തകർക്കാൻ ശ്രമിച്ചെന്നുമാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭീകരാക്രമണ സാധ്യത ഉൾപ്പെടെ സൗദി അധികൃതർ അന്വേഷിക്കുന്നതായും റിപ്പോർട്ടുണ്ട്.
Comments (0)