എം.കെ മുനീർ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീറിനെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക തീരുമാനമായത്. മുനീർ…
തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീറിനെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക തീരുമാനമായത്. മുനീർ ചെയർമാനാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. പ്രഖ്യാപനം വൈകുന്നതിൽ മുനീർ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ യൂത്ത് ലീഗ് വേദി ബഹിഷ്കരിച്ചിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന മുനീറിന് കാബിനറ്റ് പദവിയുള്ള സ്ഥാനം നൽകണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു.
ഒന്നാം പിണറായി സർക്കാരിൽ വി.എസ് അച്യുതാനന്ദനായിരുന്നു ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ. രണ്ടാം പിണറായി സർക്കാരിൽ ആ പദവി ഉണ്ടായിരുന്നില്ല.
അതേസമയം കേരള കോൺഗ്രസും കാബിനറ്റ് റാങ്കുള്ള പദവി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)