ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

നന്തിബസാർ: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ ഇരിങ്ങൽ ബ്രാഞ്ച് കനാലിലെ എളമ്പിലാട് കുറ്റിക്കണ്ടി താഴെപ്പാലം തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.​സ്‌കൂൾ കുട്ടികളും…



നന്തിബസാർ: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ ഇരിങ്ങൽ ബ്രാഞ്ച് കനാലിലെ എളമ്പിലാട് കുറ്റിക്കണ്ടി താഴെപ്പാലം തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.​സ്‌കൂൾ കുട്ടികളും പ്രദേശവാസികളുമടക്കം നിരവധി ആളുകൾ ദിനംപ്രതി ആശ്രയിക്കുന്ന പാലമാണിത്. അപകടാവസ്ഥയിലായ പാലം ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ഇറിഗേഷൻ വകുപ്പ് അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ​പാലം പുനർനിർമ്മാണ പ്രക്ഷോഭങ്ങൾക്കായി'എളമ്പിലാട് കുറ്റിക്കണ്ടി താഴെപ്പാല സംരക്ഷണ സമിതി' രൂപീകരിച്ചു. ഭാരവാഹികളായി വാർഡ് മെമ്പർ അനസ് അണ്യാട്ട് (ചെയർമാൻ), രജുല ടി. എം. (കൺവീനർ), ടി. എം. വിശ്വൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Comments (0)