'വീട്ടിലേക്ക് സമരം വന്നാൽ നിന്നെ എടുക്കും, ഒരു പേടിയുമില്ല ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യ്'; എസ് എഫ് ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി എസ് ഐ ഗോകുൽ ഗോപൻ
തിരുവനന്തപുരം: ( ) എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കന്റോൺമെന്റ് എസ്.ഐ ഗോകുൽ ഗോപന്റെ ഓഡിയോ പുറത്ത്. വീട്ടിലേക്ക് സമരം വന്നാൽ നിന്നെ എടുക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തുന്നതാണ് ശബ്ദരേഖയിലുള്ളത്.…
തിരുവനന്തപുരം: ( ) എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കന്റോൺമെന്റ് എസ്.ഐ ഗോകുൽ ഗോപന്റെ ഓഡിയോ പുറത്ത്. വീട്ടിലേക്ക് സമരം വന്നാൽ നിന്നെ എടുക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തുന്നതാണ് ശബ്ദരേഖയിലുള്ളത്. ഒരു പേടിയുമില്ലെന്നും ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യൂ എന്നും എസ്.ഐ ഫോണിലൂടെ സംസാരിക്കുന്നുണ്ട്. ഹോം മിനിസ്റ്റർ സംസാരിച്ചത് കൊണ്ടാണ് അറസ്റ്റ് നിർത്തിവെച്ചിരിക്കുന്നതെന്നും, മര്യാദയ്ക്ക് അല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ ഒരു മാർച്ച് നടത്തിക്കഴിഞ്ഞാൽ ഞങ്ങൾ നേരെ പാർട്ടി ഓഫീസിൽ കയറുമെന്നും എസ്.ഐ ഗോകുൽ ഗോപൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.
നീ എവിടെയാണ് ഇരിക്കുന്നതെന്ന് കൃത്യമായി അറിയാമെന്നും പേട്ടയിൽ ആളെ നിർത്തിയിട്ടുണ്ടെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. എന്നാൽ കേരള പൊലീസിന്റെ ഭാഗമല്ലേ നിങ്ങൾ, ഇങ്ങനെയാണോ സംസാരിക്കുന്നതെന്ന് എസ്.ഐയോട് എസ്എഫ്ഐ ജില്ലാ സെക്രട്ടറി തിരിച്ചു ചോദിക്കുന്നുണ്ട്. ഈ ഭീഷണി സംഭാഷണം പുറത്തുവന്നതിന് പിന്നാലെ കമ്മീഷണർ എസ്.ഐ ഗോകുൽ ഗോപനെ വിളിച്ചുവരുത്തിയിട്ടുണ്ട്. സംഭവത്തിൽ ഗോകുൽ ഗോപനെതിരെ കർശനമായ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
നേരത്തെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നടന്ന സംഘർഷങ്ങളുടെ ഭാഗമായി പൊലീസ് നടത്തിയ ലാത്തിച്ചാർജിനിടെ കന്റോൺമെന്റ് എസ്.ഐ ഗോകുൽ ഗോപൻ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചത് വലിയ വിവാദമായിരുന്നു. ഈ വിഷയത്തിൽ എസ്എഫ്ഐ ഇതിനകം തന്നെ ഔദ്യോഗികമായി പരാതി നൽകുകയും എസ്.ഐക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഈ ഫോൺ സംഭാഷണം പുറത്തുവന്നിരിക്കുന്നത്.
English Summary: Cantonment SI Gokul Gopan has sparked a major controversy after an audio clip emerged of him threatening SFI Thiruvananthapuram District Secretary Nandan over the phone, warning him against organizing protests. Following the leak, the police commissioner summoned the SI, and departmental action is reportedly underway.
Comments (0)