സ്വർണ്ണക്കപ്പും പതാകയും എവിടെ? കുട്ടികൾക്ക് മലിനജലം കുടിക്കേണ്ടി വന്നു, സ്കൂൾ കായികമേള അട്ടിമറിക്കപ്പെട്ടെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: ( സംസ്ഥാന സ്കൂൾ കായികമേള അട്ടിമറിക്കപ്പെട്ടെന്ന് വിമർശിച്ച് സിപിഐഎം നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടി. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൃശൂരിൽ നിന്നുള്ള…


തിരുവനന്തപുരം: ( സംസ്ഥാന സ്കൂൾ കായികമേള അട്ടിമറിക്കപ്പെട്ടെന്ന് വിമർശിച്ച് സിപിഐഎം നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടി. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൃശൂരിൽ നിന്നുള്ള മന്ത്രിയാണ് ഒ ആർ കേളു എന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ വന്ന് നോക്കണമായിരുന്നുവെന്നും കുട്ടികൾക്ക് മലിനജലം ഉൾപ്പെടെ കുടിക്കേണ്ട സാഹചര്യം വരെ ഉണ്ടായെന്നും അദ്ദേഹം വിമർശിച്ചു.

സ്വർണ്ണക്കപ്പും പതാകയും എവിടെ എന്ന് വ്യക്തമാക്കണമെന്നും കായിക വകുപ്പിന് അല്ല കായിക മേള നടത്തേണ്ട ചുമതല എന്ന് വകുപ്പ് മന്ത്രി പറഞ്ഞത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. പി എം ശ്രീയുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചും ശിവൻകുട്ടി പ്രതികരിച്ചു. പി എം ശ്രീയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വൈകി എങ്കിലും പിന്മാറാൻ മുഖ്യമന്ത്രിയും മന്ത്രിയും തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആർ ശ്രീലേഖ പറയുന്ന ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ എന്നും സ്ഥാനമാനങ്ങൾക്ക് വേണ്ടി ബിജെപിക്ക് നേരെ നടത്തിയ ഭീഷണിയായി മാത്രം കണ്ടാൽ മതിയെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

V Sivankutty has accused the state school sports meet of being sabotaged and said children were even forced to drink contaminated water. He also welcomed the government’s decision to withdraw from PM SHRI and criticized the handling of the event.

Comments (0)