മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

കൊച്ചി: മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ പേരിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക റിപ്പോർട്ട് കൈമാറിയത്.…

കൊച്ചി: മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ പേരിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക റിപ്പോർട്ട് കൈമാറിയത്.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് കേസിലെ പ്രധാന സ്പോൺസർ. അർജന്റീന ഫുട്ബോൾ അസോസിയേഷന് 126 കോടി രൂപ കൈമാറിയെന്ന കമ്പനിയുടെ അവകാശവാദത്തിലടക്കം ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനാണ് കേസിലെ പ്രധാന പ്രതി.

മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ കഴിഞ്ഞ ദിവസം എസ്ഐടി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ടെൻഡർ നടപടികൾ പാലിക്കാതെ സ്പോൺസറെ തിരഞ്ഞെടുത്തതിലും ഔദ്യോഗിക ചാനലുകൾ ദുരുപയോഗം ചെയ്തതിലുമാണ് അന്വേഷണം. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാനും ഇഡി, ആദായനികുതി വകുപ്പ്, ആർബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശുപാർശ ചെയ്യാനും റിപ്പോർട്ടിൽ നിർദേശമുണ്ട്.

Comments (0)