പുൽപ്പള്ളിയിൽ മദ്യപാനത്തിനിടെ തർക്കം: രണ്ടുപേർക്ക് വെട്ടേറ്റു
വയനാട്: പുൽപ്പള്ളി ആനപ്പാറയിൽ വാടകവീട്ടിൽ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് രണ്ടുപേർക്ക് വെട്ടേറ്റു. കൊല്ലം തഴവ സ്വദേശി ഷഫീഖ് അബ്ദുൾ സലാം, താമരശ്ശേരി കൂടത്തായ് സ്വദേശി ലൈജു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ…
വയനാട്: പുൽപ്പള്ളി ആനപ്പാറയിൽ വാടകവീട്ടിൽ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് രണ്ടുപേർക്ക് വെട്ടേറ്റു. കൊല്ലം തഴവ സ്വദേശി ഷഫീഖ് അബ്ദുൾ സലാം, താമരശ്ശേരി കൂടത്തായ് സ്വദേശി ലൈജു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആനപ്പാറയിലെ വാടകവീട്ടിൽ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കമാണ് കത്തിക്കുത്തിലും അക്രമത്തിലും കലാശിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരുടെ കഴുത്തിനും പുറത്തുമാണ് വെട്ടേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നാഗപട്ടണം സ്വദേശികളായ പനീർ ശെൽവം, ശേഖർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Comments (0)