താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. എസിയിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും ഉടൻ തന്നെ കോഴിക്കോട്…

താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. എസിയിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്.

അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പൊലീസും ഫയർഫോഴ്സും എത്തി പരിശോധന നടത്തി. അപകടത്തിന്റെ കാരണം വ്യക്തമാകുന്നതിനായി കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Comments (0)