സ്പായുടെ മറവിൽ രാസലഹരി നൽകി പീഡനം; നടത്തിപ്പുകാരൻ പിടിയിൽ

തിരൂർ: സ്പായുടെ മറവിൽ രാസലഹരി നൽകി ലൈംഗികാതിക്രമവും പെൺവാണിഭവും നടത്തിയ സംഭവത്തിൽ സ്പാ നടത്തിപ്പുകാരൻ പിടിയിൽ. തിരൂർ തൃക്കണ്ടിയൂരിൽ സ്പാ നടത്തുന്ന വെട്ടം സ്വദേശി കാട്ടിപറമ്പിൽ ശരത്പ്രസാദ് (29) നെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജ്…

തിരൂർ: സ്പായുടെ മറവിൽ രാസലഹരി നൽകി ലൈംഗികാതിക്രമവും പെൺവാണിഭവും നടത്തിയ സംഭവത്തിൽ സ്പാ നടത്തിപ്പുകാരൻ പിടിയിൽ. തിരൂർ തൃക്കണ്ടിയൂരിൽ സ്പാ നടത്തുന്ന വെട്ടം സ്വദേശി കാട്ടിപറമ്പിൽ ശരത്പ്രസാദ് (29) നെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരെ സ്പായിലും മറ്റിടങ്ങളിലും എത്തിച്ച് രാസലഹരി നൽകി പീഡിപ്പിക്കാൻ സഹായം ചെയ്തെന്നാണ് കേസ്. ഇരകളുടെ നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചതായും പരാതിയുണ്ട്. പീഡനത്തിനിരയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

നിരവധി പേർ ഇയാളുടെ വലയിൽ വീണതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അനധികൃത സ്പാകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.

Comments (0)