കാസർഗോഡ് പ്രമുഖ മോട്ടിവേഷണൽ വ്ലോഗർ എം.ഡി.എം.എയുമായി പിടിയിൽ; പ്രതിയെ റിമാൻഡ് ചെയ്തു

​ കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ വ്ലോഗറുമായ 41-കാരനെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശിയായ പ്രമുഖ വ്ലോഗർ ഹൈദർ മധൂർ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 3.61 ഗ്രാം എം.ഡി.എം.എ പോലീസ്…


​ കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ വ്ലോഗറുമായ 41-കാരനെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശിയായ പ്രമുഖ വ്ലോഗർ ഹൈദർ മധൂർ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 3.61 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു.​ഡാൻസാഫ് സംഘവും വിദ്യാനഗർ പോലീസും സംയുക്തമായി മധൂരിൽ ഇയാളുടെ വീടിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡാൻസാഫ് സംഘം ഇയാളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. വാഹന പരിശോധനയ്ക്കിടെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണ് എം.ഡി.എം.എ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.​സംഭവത്തിൽ വിദ്യാനഗർ പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമായി 75,000-ത്തോളം ഫോളോവർമാരുള്ള വ്യക്തിയാണ് ഹൈദർ. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനും പ്രതിക്ക് ലഹരി വിതരണ ശൃംഖലയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കാനും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)