വീട് നിർമാണത്തിനിടെ അസ്വസ്ഥത; കാസർഗോഡ് ലോറി ഡ്രൈവർ മരിച്ചു

അമ്പലത്തറ: ( വീട് നിർമാണത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ലോറി ഡ്രൈവർ മരിച്ചു. അമ്പലത്തറ പാറപ്പള്ളിയിലെ സക്കരിയ (45) ആണ് മരിച്ചത്.സ്വന്തം വീട് നിർമാണത്തിനിടെ ജോലികളിൽ ഏർപ്പെട്ടിരുന്ന സക്കരിയയ്ക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.…


അമ്പലത്തറ: ( വീട് നിർമാണത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ലോറി ഡ്രൈവർ മരിച്ചു. അമ്പലത്തറ പാറപ്പള്ളിയിലെ സക്കരിയ (45) ആണ് മരിച്ചത്.സ്വന്തം വീട് നിർമാണത്തിനിടെ ജോലികളിൽ ഏർപ്പെട്ടിരുന്ന സക്കരിയയ്ക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ഉടനടി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഭാര്യ: റംസീന. മക്കൾ: ഫിദ, ഷിബ്ന, ഷിഫ്ന, ഫാത്തിമ. സഹോദരങ്ങൾ: സുബൈദ, സഫിയ, സുഹ്റ. മയ്യിത്ത് നിസ്കാരവും ഖബറടക്കവും ഞായറാഴ്ച രാവിലെ പാറപ്പള്ളി ജമാഅത്ത് പള്ളിയിൽ നടക്കും.

A lorry driver from Ambalathara’s Parappally, Zakariya (45), died after falling ill while working on his house construction. He was taken to a private hospital in Kanhangad but could not be saved.

Comments (0)