കവുങ്ങ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ടാസ്‌ക് ഫോഴ്സ് മുക്കത്തെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു

News Farmers Force Visit Kerala മുക്കം: കവുങ്ങ് കര്‍ഷകര്‍ നേരിടുന്ന വിളത്തകര്‍ച്ച, വിലയിടിവ്, രോഗ-കീടബാധ, കാലാവസ്ഥാ വ്യതിയാനം, വിപണി പ്രതിസന്ധി തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനായി വിദഗ്ധ സംഘം അടങ്ങിയ ടാസ്‌ക് ഫോഴ്സ് മുക്കം നഗരസഭയിലെ…


News Farmers Force Visit Kerala

മുക്കം: കവുങ്ങ് കര്‍ഷകര്‍ നേരിടുന്ന വിളത്തകര്‍ച്ച, വിലയിടിവ്, രോഗ-കീടബാധ, കാലാവസ്ഥാ വ്യതിയാനം, വിപണി പ്രതിസന്ധി തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനായി വിദഗ്ധ സംഘം അടങ്ങിയ ടാസ്‌ക് ഫോഴ്സ് മുക്കം നഗരസഭയിലെ കവുങ്ങ് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു.

മുക്കം നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ ഈ മാസം ആദ്യവാരം കര്‍ഷകരുടെ യോഗം ചേര്‍ന്ന് പ്രശ്‌നങ്ങളും പരിഹാര നിര്‍ദേശങ്ങളും ശേഖരിച്ചിരുന്നു. കര്‍ഷകരില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് പ്രത്യേക ഡാറ്റാ ഷീറ്റായി ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ടാസ്‌ക് ഫോഴ്സ് കൃഷിയിടങ്ങളിലെത്തിയത്.

കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്) ഡോ. പി.ടി ഷീബ, കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പ്രിയ മോഹന്‍, ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.എം ഷംസുദ്ദീന്‍, കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ആരതി ബാലകൃഷ്ണന്‍, മുക്കം കൃഷി ഓഫീസര്‍ കെ.എ ഷബീര്‍ അഹമ്മദ്, കൃഷി അസിസ്റ്റന്റ് എം റീപ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

രോഗ-കീടബാധയും കാലാവസ്ഥാ വ്യതിയാനവും അതിജീവിക്കാന്‍ ശേഷിയുള്ള ഉയര്‍ന്ന ഉല്‍പാദനശേഷിയുള്ള ഇനങ്ങള്‍ ഗവേഷണ കേന്ദ്രങ്ങളില്‍ നിന്ന് കര്‍ഷകരിലേക്ക് എത്തിക്കുക, പ്രായമേറിയ കവുങ്ങുകള്‍ മാറ്റി പുനരുദ്ധാരണ കൃഷിക്ക് സാമ്പത്തിക സഹായം അനുവദിക്കുക, വിള ഇന്‍ഷുറന്‍സ് പ്രീമിയത്തിന് സബ്‌സിഡി, മഹാളി-മഞ്ഞളിപ്പ് രോഗത്തിന് ശാശ്വത പരിഹാരം, കവുങ്ങിന് അടിസ്ഥാന വില നിശ്ചയിക്കുക, കൊട്ടടക്ക സംഭരണ കേന്ദ്രം ആരംഭിക്കുക, ലേബര്‍ ബാങ്കുകള്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കര്‍ഷകര്‍ മുന്നോട്ടുവെച്ചു.


News Farmers Force Visit Kerala

Comments (0)