വസ്ത്രധാരണം വ്യക്തിപരം, ആർക്കും ഇടപെടാനാകില്ല; അധ്യാപികയ്ക്ക് ചുരിദാർ ധരിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: വസ്ത്രധാരണം വ്യക്തിപരമായ കാര്യമാണെന്നും നിയമ പിൻബലമില്ലാതെ ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ നൽകാൻ മറ്റൊരാൾക്കോ സമൂഹത്തിനോ അവകാശമില്ലെന്നും ഹൈക്കോടതി. കൊട്ടാരക്കര ഈശ്വരവിലാസം ഹൈസ്കൂൾ പ്രധാനാധ്യാപിക സിന്ധു എസ്. നായർ നൽകിയ ഹർജിയിലാണ്…
കൊച്ചി: വസ്ത്രധാരണം വ്യക്തിപരമായ കാര്യമാണെന്നും നിയമ പിൻബലമില്ലാതെ ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ നൽകാൻ മറ്റൊരാൾക്കോ സമൂഹത്തിനോ അവകാശമില്ലെന്നും ഹൈക്കോടതി.
കൊട്ടാരക്കര ഈശ്വരവിലാസം ഹൈസ്കൂൾ പ്രധാനാധ്യാപിക സിന്ധു എസ്. നായർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
ഫെബ്രുവരി മൂന്നിന് സ്കൂളിൽ ചുരിദാർ ധരിച്ചുവന്ന തന്നോട് ഇനി മുതൽ സാരിയുടുത്ത് വരണമെന്നു മാനേജർ ഭീഷണിപ്പെടുത്തിയെന്നും, തടയാൻ സെക്യൂരിറ്റി ജീവനക്കാരനോട് നിർദ്ദേശം നൽകിയെന്നുമാണ് ഹർജിയിൽ പറയുന്നത്. പിറ്റേന്ന് ഗേറ്റിൽ തടഞ്ഞു. പൊലീസ് ഇടപെടലിനെ തുടർന്നാണ് സ്കൂളിൽ പ്രവേശിക്കാനായത്.
ചുരിദാർ ധരിക്കുന്നത് അധ്യാപികയുടെ കഴിവിനെയോ ഔദ്യോഗിക പദവിയെയോ ബാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ പ്രകാരം ചുരിദാർ ധരിക്കാൻ അനുവാദമുണ്ട്. മറ്റൊരാൾക്ക് ഇഷ്ടപ്പെട്ട രീതിയിലുള്ള വസ്ത്രധാരണം സ്വീകരിക്കുന്നതിനെ ആശ്രയിച്ചല്ല ഭരണഘടന സ്ത്രീയുടെ അന്തസ് നിശ്ചയിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)