കോഴിക്കോട് ഓർക്കാട്ടേരിയിൽ വൻ തീപിടിത്തം; മൂന്നുനില കെട്ടിടം കത്തി നശിച്ചു

കോഴിക്കോട്: വടകരയ്ക്കടുത്ത് ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം. ഏറാമല സഹകരണ ബാങ്കിന്റെ എതിർവശത്തെ മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്ന് രാത്രി 8:30 ഓടെയാണ് സംഭവം. നീതി മെഡിക്കൽ സ്റ്റോർ, ഇവ ബ്രൈഡ് ഫാൻസി സ്റ്റോർ, ടോയ് മാൾ, കോട്ടക്കൽ…

കോഴിക്കോട്: വടകരയ്ക്കടുത്ത് ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം. ഏറാമല സഹകരണ ബാങ്കിന്റെ എതിർവശത്തെ മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്ന് രാത്രി 8:30 ഓടെയാണ് സംഭവം.

നീതി മെഡിക്കൽ സ്റ്റോർ, ഇവ ബ്രൈഡ് ഫാൻസി സ്റ്റോർ, ടോയ് മാൾ, കോട്ടക്കൽ ആര്യവൈദ്യശാല എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടിത്ത സമയത്ത് സ്ഥാപനങ്ങൾ എല്ലാം പൂട്ടിയിരുന്നു.

വടകരയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടങ്ങി. വെള്ളം തീർന്നതിനെ തുടർന്ന് കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Comments (0)