സംരംഭകത്വ സന്ദേശവുമായി ഷാഫി പറമ്പിലിന്റെ ‘സ്റ്റാർട്ടപ്പ് വണ്ടി’; നാളെ ഫ്ലാഗ് ഓഫ്
ഷാഫി പറമ്പില്‍ എം.പി.യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി നടപ്പിലാക്കുന്ന ‘Startup E+’ പദ്ധതിയുടെ ‘സ്റ്റാര്‍ട്ടപ്പ് വണ്ടി’ നവംബര്‍ 10-ന് രാവിലെ 10 മണിക്ക് ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയില്‍ ആഭ്യന്തരമന്ത്രി രമേശ്…
ഷാഫി പറമ്പില്‍ എം.പി.യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി നടപ്പിലാക്കുന്ന ‘Startup E+’ പദ്ധതിയുടെ ‘സ്റ്റാര്‍ട്ടപ്പ് വണ്ടി’ നവംബര്‍ 10-ന് രാവിലെ 10 മണിക്ക് ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫ്ലാഗ് ഓഫ് ചെയ്യും.
യുവതലമുറയില്‍ സംരംഭകത്വ സംസ്കാരം വളര്‍ത്തുകയും അവരുടെ നൂതന ആശയങ്ങള്‍ക്ക് പ്രായോഗിക മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുക. വടകരയില്‍ നിന്ന് ആരംഭിച്ച് സംസ്ഥാനവ്യാപകമായി വ്യാപിപ്പിക്കുന്ന, 8 മാസം നീളുന്ന 5 ഘട്ടങ്ങളുള്ള സംരംഭകത്വ വികസന പരിപാടി. സ്കൂളുകള്‍, കോളേജുകള്‍, യൂത്ത് ക്ലബ്ബുകള്‍ എന്നിവ സന്ദര്‍ശിച്ച് ആശയങ്ങള്‍ ശേഖരിക്കുക, വിദഗ്ധ സെഷനുകള്‍, ബിസിനസ് സംവാദങ്ങള്‍, ക്വിസ് മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുക.
‘WeCan Social Innovators’ രൂപകല്‍പ്പന ചെയ്ത പദ്ധതി എന്‍.ഐ.ടി, ഐ. ഐ. എം കോഴിക്കോട്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
ചടങ്ങില്‍ എംഎൽഎമാരായ അഡ്വ. പ്രവീണ്‍ കുമാര്‍, പാറക്കല്‍ അബ്ദുല്ല, കെ. കെ. രമ, ഫാത്തിമ തഹ്ലിയ, കെ. എം. അഭിജിത്ത്. കൊയിലാണ്ടി നഗരസഭാ ചെയര്മാന് യു. കെ. ചന്ദ്രന് തുടങ്ങിയ ജനപ്രതിനിധികള്‍ പങ്കെടുക്കും.
The post സംരംഭകത്വ സന്ദേശവുമായി ഷാഫി പറമ്പിലിന്റെ ‘സ്റ്റാർട്ടപ്പ് വണ്ടി’; നാളെ ഫ്ലാഗ് ഓഫ് appeared first on.
Comments (0)