കെഎസ്പിഎല്‍ കോഴിക്കോട് ജില്ലാ കുടുംബ സംഗമവും എംഎല്‍എ മാര്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു

Service Pensioners League Muhammed Basheer MP Town Hall Thahiliya MLA പേരാമ്പ്ര: കേരളാ സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് കോഴിക്കോട് ജില്ലാ കുടുംബ സംഗമവും എംഎല്‍എ മാര്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. പേരാമ്പ്ര ടൗണ്‍ഹാളില്‍ വെച്ച് നടത്തിയ കുടുംബ…


Service Pensioners League Muhammed Basheer MP Town Hall Thahiliya MLA

പേരാമ്പ്ര: കേരളാ സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് കോഴിക്കോട് ജില്ലാ കുടുംബ സംഗമവും എംഎല്‍എ മാര്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. പേരാമ്പ്ര ടൗണ്‍ഹാളില്‍ വെച്ച് നടത്തിയ കുടുംബ സംഗമം മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. 


വിവിധ സര്‍ക്കാര്‍ സര്‍വീസുകളില്‍ ദീര്‍ഘകാലം സേവനം ചെയ്ത് വിരമിച്ചവരുടെ ബൗദ്ധിക സമ്പത്തും അനുഭവജ്ഞാനവും പൊതു സമൂഹത്തിന് ഉപകാരപ്രദമാവും വിധം വിനിയോഗിക്കാന്‍ കഴിയണമെന്നും, സര്‍വീസിലിരുന്ന കാലത്ത് പലനിലയ്ക്കും സമൂഹത്തെ സേവിച്ചവരാണ് ഇന്നത്തെ പെന്‍ഷന്‍കാര്‍. പുസ്തക ജ്ഞാനമെന്ന പോലെ അനുഭവജ്ഞാനവും കൂടുതലുളളവരാണവര്‍. സര്‍വീസില്‍ നിന്ന് പിരിയുന്നതോടെ അത് അസ്തമിച്ചു പോകാതെ നോക്കേണ്ടത് സമൂഹത്തിന്റെ കടമയാണന്ന് അദ്ദേഹം പറഞ്ഞു. 

കെ എസ്പിഎല്‍ ജില്ലാ പ്രസിഡന്റ് ടി.പി.എം. തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല മുഖ്യാതിഥി.കെ എസ്പിഎല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേത്തൊടിക മുഖ്യപ്രഭാഷണം നടത്തി.

എം.എല്‍ എ മാരായ ഫാത്തിമ തഹിലിയ, ഫൈസല്‍ ബാബു എന്നിവരെ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.ടി. ഇസ്മയില്‍ ചടങ്ങില്‍ വെച്ച് ആദരിച്ചു. ഡോ. എം.പി. അബ്ദുല്‍ ഗഫൂര്‍, ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ എന്നിവര്‍ ക്ലാസെടുത്തു.

വൈജ്ഞാനിക ഗ്രന്ഥരചയിതാക്കളായ എം.പി.കെ. അഹമ്മദ് കുട്ടി, ഇബ്രാഹിം പുനത്തില്‍, ടിപ്പുസുല്‍ത്താന്‍, ഡോക്യുമെന്ററി രചയിതാവ് മജീദ് അമ്പലക്കണ്ടി എന്നിവര്‍ക്ക് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, കെ. എസ്.പി.എല്‍ സംസ്ഥാന സെക്രട്ടറി എ.കെ സൈനുദ്ദീന്‍, ട്രഷറര്‍ പി.വി. അബ്ദുറഹിമാന്‍ എന്നിവര്‍ ഉപഹാരം നല്‍കി.

കെ എസ് പി എല്‍ അംഗങ്ങളായ ജനപ്രതിനിധികളെയും മുതിര്‍ന്ന പെന്‍ഷന്‍കാരെയും യുവപ്രതിഭകളെയും എസ്. പി. കുഞ്ഞമ്മത്, ആര്‍.കെ. മുനീര്‍, ടി.കെ.എ ലത്തീഫ് എന്നിവര്‍ ആദരിച്ചു. അബ്ദുല്‍ കരിം കോച്ചേരി, മുഹമ്മദലി നങ്ങാറിയില്‍, ഖാദര്‍ കൊടവണ്ടി, എം സി വടകര, പ്രൊഫസര്‍ കെ.കെ. മഹമൂദ്, വി പി. അബ്ദുസ്സലാം,എം.കെസി. കുട്ട്യാലി, ഇ.ഷാഹി, ഷര്‍മിന കോമത്ത്, വഹീദ പാറേമ്മല്‍, ഷിഹാബ് കന്നാട്ടി, കെ. എം. അഷ്‌ററഫ്, എം.കെ. ഫസലുര്‍ഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുബൈര്‍ നെല്ലൂളി സ്വാഗതം പറഞ്ഞ ചടങ്ങിന് ഇ. എ. ബഷീര്‍ നന്ദിയും പറഞ്ഞു. 

Service Pensioners League Muhammed Basheer MP Town Hall Thahiliya MLA

Comments (0)