വടകരയിൽ രണ്ട് ദിവസമായി കാണാതായ മധ്യവയസ്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

​വടകര: രണ്ടു ദിവസമായി കാണാതായ മധ്യവയസ്‌കനെ വീടിനടുത്തുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ സബ്‌സ്റ്റേഷന് സമീപം വാഴയിൽ സതീഷ് കുമാർ (60) ആണ് മരിച്ചത്. മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.​ബുധനാഴ്ച വൈകുന്നേരത്തോടെ പറമ്പിൽ…


​വടകര: രണ്ടു ദിവസമായി കാണാതായ മധ്യവയസ്‌കനെ വീടിനടുത്തുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ സബ്‌സ്റ്റേഷന് സമീപം വാഴയിൽ സതീഷ് കുമാർ (60) ആണ് മരിച്ചത്. മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.​ബുധനാഴ്ച വൈകുന്നേരത്തോടെ പറമ്പിൽ കൃഷി നനയ്ക്കാനെത്തിയ സ്ത്രീകളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പോലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് സതീഷ് കുമാറാണെന്ന് തിരിച്ചറിഞ്ഞത്.​കഴിഞ്ഞ രണ്ടു ദിവസമായി സതീഷ് കുമാറിനെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം പുറത്തറിയുന്നത്. വടകര പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)