ഓർക്കാട്ടേരി ടൗണിലെ ഫാൻസി കടയിൽ വൻ തീപിടിത്തം.

​കോഴിക്കോട്: ഓർക്കാട്ടേരി ടൗണിലെ ഫാൻസി കടയിൽ വൻ തീപിടിത്തം. ബസ് സ്റ്റോപ്പ് പരിസരത്ത് ഐശ്വര്യ ടെക്സ്റ്റൈൽസിന് സമീപം പ്രവർത്തിക്കുന്ന ഫാൻസി കടയ്ക്കാണ് ഇന്ന് രാത്രി 8-30 മണി യോടെ തീപിടിച്ചത്.​തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ…


​കോഴിക്കോട്: ഓർക്കാട്ടേരി ടൗണിലെ ഫാൻസി കടയിൽ വൻ തീപിടിത്തം. ബസ് സ്റ്റോപ്പ് പരിസരത്ത് ഐശ്വര്യ ടെക്സ്റ്റൈൽസിന് സമീപം പ്രവർത്തിക്കുന്ന ഫാൻസി കടയ്ക്കാണ് ഇന്ന് രാത്രി 8-30 മണി യോടെ തീപിടിച്ചത്.​തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം സമീപത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാൻ ജാഗ്രതയോടെ രക്ഷാപ്രവർത്തനം നടത്തി തീ നിയന്ത്രണ വിധേയമാക്കി.​കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഫാൻസി സാധനങ്ങൾ ഉൾപ്പെടെയുള്ള വ്യാപാര സാമഗ്രികൾ പൂർണ്ണമായും കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടത്തിന്റെ വിവരങ്ങളും വ്യക്തമായിട്ടില്ല.

Comments (0)