ചാർജ് പിൻവലിക്കണം; വെള്ളിയൂരിൽ പന്തം കൊളുത്തി പ്രകടനം
വെള്ളിയൂര്: യുപിഐ ഇടപാടുകള്ക്ക് ചാര്ജ് ഈടാക്കാനുള്ള കേന്ദ്രസര്ക്കാര് തീരുമാനം പിന്വലിക്കണം എന്നാവശ്യപ്പെട്ട് ഒക്ടോബര് 15ന് നടക്കുന്ന ലോക്ഭവന് മാര്ച്ചിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിയൂര്…
വെള്ളിയൂര്: യുപിഐ ഇടപാടുകള്ക്ക് ചാര്ജ് ഈടാക്കാനുള്ള കേന്ദ്രസര്ക്കാര് തീരുമാനം പിന്വലിക്കണം എന്നാവശ്യപ്പെട്ട് ഒക്ടോബര് 15ന് നടക്കുന്ന ലോക്ഭവന് മാര്ച്ചിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിയൂര് യൂണിറ്റിന്റെ ആഭിമുഖ്യത്തില് പന്തം കൊളുത്തി പ്രകടനം നടത്തി.
യുപിഐ ഇടപാടുകള്ക്ക് ചാര്ജ് ഏര്പ്പെടുത്തുന്നത് ചെറുകിട വ്യാപാരികളെയും സാധാരണ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും തീരുമാനം ഉടന് പിന്വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
കേന്ദ്ര സര്ക്കാര് നിലപാടില് പ്രതിഷേധിച്ചാണ് ലോക്ഭവന് മാര്ച്ച് സംഘടിപ്പിക്കുന്നത്.പ്രകടനത്തിന് രതീഷ് കുമാര് ചാത്തോത്ത്, വി.കെ ഇസ്മായില്, കുഞ്ഞിചെക്കിണി, റിയാസ് കൊടക്കല്, പ്രസീല്, കെ.സി മുഹമ്മദ്, ടി.എം ഷിജു, സുനില് കുമാര്, നാരായണന് തുടങ്ങിയവര് നേതൃത്വം നല്കി. വെള്ളിയൂര് മേഖലയിലെ നിരവധി വ്യാപാരികള് പ്രകടനത്തില് പങ്കെടുത്തു.
Comments (0)