രാഹുൽ ഗാന്ധിയുടെ എസ്ഐആർ ഹരജി; സിഇസി ഗ്യാനേഷ് കുമാറിന് സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്ഐആർ) എതിരായ രാഹുൽ ഗാന്ധിയുടെ ഹരജിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചു. എസ്ഐആറിന്റെ പേരിൽ വ്യാപകമായി…
ന്യൂഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്ഐആർ) എതിരായ രാഹുൽ ഗാന്ധിയുടെ ഹരജിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
എസ്ഐആറിന്റെ പേരിൽ വ്യാപകമായി വോട്ടർമാരെ ഒഴിവാക്കിയെന്നും ക്രമക്കേട് നടന്നെന്നും ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ മുന്നണിയിലെ മറ്റ് നേതാക്കളും സുപ്രീംകോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനു പുറമെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരോടും കോടതി വിശദീകരണം തേടി. നിലവിൽ കോടതിയിൽ നിലനിൽക്കുന്ന എസ്ഐആർ സംബന്ധിച്ച മറ്റ് ഹരജികൾക്കൊപ്പം ഈ ഹരജിയും പരിഗണിക്കും.
അതേസമയം, സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് ഒരു ഹരജിക്കാരന്റെ പെരുമാറ്റത്തെ കുറിച്ച് അടുത്ത വാദം കേൾക്കൽ ദിവസം വിശദീകരണം തേടുമെന്നും കോടതി വ്യക്തമാക്കി. "നോട്ടീസ് അയക്കുന്നു എന്നതുകൊണ്ട് ഞങ്ങൾ എന്തെങ്കിലും അപലപിക്കുന്നു എന്ന് അർത്ഥമില്ല. ജുഡീഷ്യറിയെ ആർക്കും ഭീഷണിപ്പെടുത്താനാവില്ല" എന്ന് ബെഞ്ച് നിരീക്ഷിച്ചു.
രാഹുൽ ഗാന്ധിക്ക് പുറമെ മല്ലികാർജുൻ ഖർഗെ, സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സഞ്ജയ് റാവത്ത്, എം.എ. ബേബി, ഡി. രാജ, മഹുവ മാജി, സുപ്രിയ സുലെ, മുഹമ്മദ് ബഷീർ തുടങ്ങിയ നേതാക്കളും ഹരജിയിൽ കക്ഷി ചേർന്നിട്ടുണ്ട്.
Comments (0)