പെരുവണ്ണാമൂഴി ഡാമിലെ പ്രവേശന നിയന്ത്രണം താല്ക്കാലികം; പരാതിയില് മറുപടിയുമായി കെവൈഐപി
Dam News News News Tourism പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഡാം പരിസരത്തെ കാട് വെട്ടുന്നതുമായി ബന്ധപ്പെട്ട് ഉയര്ന്ന പരാതിയില് വിശദീകരണവുമായി കെവൈഐപി അസിസ്റ്റന്റ് എന്ജിനീയര്. കൊയിലാണ്ടി താലൂക്ക് വികസന സമിതി മുഖേന ലഭിച്ച രാജന് വര്ക്കിയുടെ…
Dam News News News Tourism
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഡാം പരിസരത്തെ കാട് വെട്ടുന്നതുമായി ബന്ധപ്പെട്ട് ഉയര്ന്ന പരാതിയില് വിശദീകരണവുമായി കെവൈഐപി അസിസ്റ്റന്റ് എന്ജിനീയര്. കൊയിലാണ്ടി താലൂക്ക് വികസന സമിതി മുഖേന ലഭിച്ച രാജന് വര്ക്കിയുടെ പരാതിയിലാണ് മറുപടി നല്കിയിരിക്കുന്നത്.
കൊയിലാണ്ടി താലൂക്ക് വികസന സമിതി 05/09/2026 ന് ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2025-26 സാമ്പത്തിക വര്ഷത്തെ പ്രവൃത്തിയില് ഉള്പ്പെടുത്തി പെരുവണ്ണാമൂഴി ഡാം പരിസരത്തെ കാട് വെട്ടുന്ന പ്രവൃത്തി നടത്തിയിരുന്നു.
നിലവില് പ്രദേശം വീണ്ടും കാട്ടുവെട്ടി വൃത്തിയാക്കേണ്ട അവസ്ഥയിലാണ്. ആയതിനുള്ള പ്രവൃത്തിക്ക് ആവശ്യമായ നടപടി സ്വീകരിച്ച് വരികയാണ്. അണക്കെട്ട് ബലപ്പെടുത്തല് പ്രവൃത്തി നടന്ന് വരുന്നതിനാല് ചില പ്രത്യേക ഭാഗങ്ങളില് സന്ദര്ശകര്ക്ക് അവരുടെ സുരക്ഷയെ മുന്നിര്ത്തി നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്.
പ്രവൃത്തി പൂര്ത്തീകരിച്ച് കഴിഞ്ഞാലുടന് നിലവിലെ ഭാഗിക നിയന്ത്രണം പൂര്ണമായി പിന്വലിക്കുന്നതാണ്. പെരുവണ്ണാമൂഴി ഡാമിലെ ടൂറിസം പ്രവര്ത്തനങ്ങള് പെരുവണ്ണാമൂഴി ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണെന്നും, നിര്ദ്ദേശത്തിലും അംഗീകാരത്തോടെയുമാണ് നടത്തി വരുന്നതെന്നും കത്തില് വ്യക്തമാക്കുന്നു.
ആയതിനാല് അടുത്ത ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ യോഗത്തില് ശ്രദ്ധയില് പെടുത്തി പരാതി പരിഹരിക്കുന്നതിന് ആവശ്യമായ ഉചിതമായ തീരുമാനം എടുക്കുന്നതാണെന്നും അസിസ്റ്റന്റ് എന്ജിനീയര് അറിയിച്ചു.
Dam News News News Tourism
Comments (0)