'സോള്‍ ഓഫ് കളേഴ്‌സ്' ചിത്രപ്രദര്‍ശനം കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ ആരംഭിച്ചു

# of Colors Exhibition Academy Camp Perambra കോഴിക്കോട്: ദി ക്യാമ്പ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്ന 'സോള്‍ ഓഫ് കളേഴ്‌സ്' ചിത്രപ്രദര്‍ശനം ആരംഭിച്ചു. അസിസ്റ്റന്റ് കളക്ടര്‍…


# of Colors Exhibition Academy Camp Perambra

കോഴിക്കോട്: ദി ക്യാമ്പ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്ന 'സോള്‍ ഓഫ് കളേഴ്‌സ്' ചിത്രപ്രദര്‍ശനം ആരംഭിച്ചു. അസിസ്റ്റന്റ് കളക്ടര്‍ മാളവിക ജി. നായര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീനിയര്‍ ആര്‍ട്ടിസ്റ്റ് കെ. ഷരീഫ് മുഖ്യാതിഥിയായി.

എഴുത്തുകാരന്‍ സോമന്‍ കടലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ചിത്രകാരി ഹെര്‍മിന റോഡ്രിഗസ് ആശംസകള്‍ നേര്‍ന്നു. പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍ കെ.സി. രാജീവന്‍ അധ്യക്ഷനായ ചടങ്ങിന് ദി ക്യാമ്പ് സെക്രട്ടറി സുരേഷ് കല്ലോത്ത് സ്വാഗതവും നിതേഷ് തെക്കേലത്ത് നന്ദിയും പറഞ്ഞു.

പേരാമ്പ്രയിലെയും പരിസരപ്രദേശങ്ങളിലെയും ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പ് ക്രിയേറ്റീവ് ആര്‍ട്ട് മാസ്റ്റേഴ്‌സ് ഓഫ് പേരാമ്പ്ര ഒരുക്കുന്ന പ്രദര്‍ശനത്തില്‍ വിവിധ ശൈലികളിലും വിഷയങ്ങളിലുമുള്ള ചിത്രങ്ങള്‍ ആസ്വാദകര്‍ക്കായി അവതരിപ്പിക്കുന്നു.

രാവിലെ 11 മുതല്‍ വൈകുന്നേരം 7 മണിവരെയുള്ള പ്രദര്‍ശനം ഒക്ടോബര്‍ 21 ന് അവസാനിക്കും. പ്രദര്‍ശനത്തോടൊപ്പം സംഗീതസായാഹ്നം, കോഴിക്കോടിനെ വരയ്ക്കല്‍, ചിത്രകലാ സംവാദം തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും.



# of Colors Exhibition Academy Camp Perambra

Comments (0)