കൊയിലാണ്ടി മാരമുറ്റം തെരുവില്‍ ശക്തമായ ഇടിമിന്നല്‍; വ്യാപക നാശനഷ്ടം, ഒരാള്‍ക്ക് പരിക്ക്

കൊയിലാണ്ടി: ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ കൊയിലാണ്ടി മാരമുറ്റം തെരുവില്‍ വ്യാപക നാശനഷ്ടം. പ്രദേശത്തെ 9 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും നിരവധി വീടുകളിലെ ഇലക്ട്രോണിക് – ഗൃഹോപകരണങ്ങള്‍ നശിക്കുകയും ചെയ്തു.…

കൊയിലാണ്ടി: ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ കൊയിലാണ്ടി മാരമുറ്റം തെരുവില്‍ വ്യാപക നാശനഷ്ടം. പ്രദേശത്തെ 9 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും നിരവധി വീടുകളിലെ ഇലക്ട്രോണിക് – ഗൃഹോപകരണങ്ങള്‍ നശിക്കുകയും ചെയ്തു.

പുലര്‍ച്ചെ രണ്ട് മുപ്പതോടുകൂടിയാണ് നാടിനെ നടുക്കിയ ശക്തമായ ഇടിമിന്നലുണ്ടായത്.
മിന്നലിന്റെ ആഘാതത്തില്‍ വീടിന്റെ ഭിത്തി പൊട്ടിത്തെറിച്ച് മാരമുറ്റം തെരുവ് സ്വദേശി പാത്തികണ്ടി രാജന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ഇ.ബി മീറ്ററുകള്‍, ടെലിവിഷന്‍, ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൂര്‍ണ്ണമായും നശിച്ച നിലയിലാണ്.

സംഭവമറിഞ്ഞ് വില്ലേജ് അധികൃതരും കൊയിലാണ്ടി നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. നാശനഷ്ടങ്ങളുടെ വ്യാപ്തി തിട്ടപ്പെടുത്തിയ ശേഷം അടിയന്തര സഹായവും നഷ്ടപരിഹാരവും ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

The post കൊയിലാണ്ടി മാരമുറ്റം തെരുവില്‍ ശക്തമായ ഇടിമിന്നല്‍; വ്യാപക നാശനഷ്ടം, ഒരാള്‍ക്ക് പരിക്ക് appeared first on.

Comments (0)